Foods for summer diet: കടുത്ത ചൂടിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ
വേനൽക്കാലത്ത് യോഗേർട്ട് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാൻ മികച്ചതാണ്. ശരീരം തണുപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം നിരവധി പോഷകഗുണങ്ങളും യോഗേർട്ടിനുണ്ട്.
തണ്ണിമത്തൻ വേനൽക്കാലത്ത് ആരോഗ്യത്തിന് വളരെ ഫലപ്രദമായ ഫലമാണ്. ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി6, സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ തണ്ണിമത്തൻ 92 ശതമാനം ജലാംശം അടങ്ങിയ ഫലവർഗമാണ്.
വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കുക്കുമ്പർ. ഇത് ശരീരത്തിലെ ടോക്‌സിനുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
സെലറിയിൽ 95 ശതമാനത്തോളം ജലാംശം ഉണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ മികച്ചതാണ്. വേനൽക്കാലത്ത് സെലറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
ക്രൂസിഫറസ് പച്ചക്കറികളിൽ ഉൾപ്പെടുന്ന കോളിഫ്ലവറിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നിരവധി ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് കോളിഫ്ലവർ.