Fox Nut Benefits: സ്ത്രീകള്‍ മഖാന കഴിക്കണം, ആരോഗ്യഗുണങ്ങള്‍ ഏറെ
ഏറെ പോഷക ഗുണങ്ങള്‍ ഉള്ള മഖാന എന്താണ് എന്നറിയുമോ?
വറുത്ത താമര വിത്താണ് മഖാന. പ്രധാനമായും വടക്കേ ഇന്ത്യയിലാണ് ഇത് ഏറെ പ്രചാരത്തില്‍ ഉള്ളത്. ഫോക്സ് നട്ട്സ്, യൂറിയൽ ഫെറോക്സ്, താമര വിത്ത്, ഗോർഗോൺ നട്ട്സ്, ഫൂൽ മഖാന എന്നീ പേരുകളിലും മഖാന അറിയപ്പെടുന്നു. മഖാന ഒരു പരമ്പരാഗത ഇന്ത്യൻ ലഘുഭക്ഷണമാണ്.
മഖാനയുടെ ഗുണങ്ങള്‍ അറിയാം
കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ്. മഖാന. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഗുണം ചെയ്യും. മഖാന രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. . മഖാന ശരീരത്തിന്‍റെ പേശികളെ ശക്തമാക്കുന്നു. എല്ലുകളെ ശക്തിപ്പെടുത്തുന്നതിന്, മഖാന കഴിക്കുന്നത് ഫലപ്രദമാണ്. ആർത്രൈറ്റിസ് രോഗികള്‍ തീര്‍ച്ചയായും മഖാന കഴിക്കണം. കഠിനമായ വ്യായാമത്തിന് ശേഷവും നിങ്ങൾക്ക് മഖാന കഴിക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിയ്ക്കും മഖാന
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഖാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നിങ്ങൾക്ക് വിശക്കുമ്പോൾ മഖാനകൾ കഴിക്കാം. ഇത് ആരോഗ്യത്തിന് ഗുണകരവും മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് ക്ഷീണം ഉണ്ടാകില്ല, ശരീരഭാരം കുറയുകയും ചെയ്യും.
മഖാന കഴിച്ചാല്‍ ചര്‍മ്മം എന്നും ചെറുപ്പം...!!
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മഖാനയില്‍ ആൻറി ഏജിംഗ് പ്രോപ്പർട്ടികൾ ഉണ്ടെന്നാണ്. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് ഏറെ സഹായകമാണ്. അതിനാല്‍, മഖാന കഴിയ്ക്കുന്നതിലൂടെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാം. ആൻറി ഓക്സിഡൻറുകളുടെ നല്ലൊരു ഉറവിടം കൂടിയാണ് മഖാന, ഇത് ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.
സ്ത്രീകള്‍ മഖാന കഴിയ്ക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ ശരീരത്തിലെ ഹോർമോൺ ബാലൻസ് നിലനിർത്താൻ മഖാന ഏറെ സഹായിക്കുന്നു. ആർത്തവസമയത്ത് ഇവ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ സഹായിക്കുന്നു. ആർത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങളെ നേരിടാനും അവ സഹായിക്കുന്നു. മഖാന സ്ത്രീ വന്ധ്യതയ്ക്ക് ഒരു പരിഹാരമാണ്. മഖാനയുടെ പതിവ് ഉപയോഗം സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു.