Today`s Gold Rate: സ്വർണവില കുറഞ്ഞോ കൂടിയോ? ഇന്നത്തെ നിരക്ക് അറിയാം

Wed, 31 Jul 2024-1:12 pm,

ജൂലൈ 27ന് 200 രൂപ കൂടിയ സ്വർണവില അടുത്ത ദിവസം മാറ്റമില്ലാതെ തുടർന്നു. ജൂലൈ 29ന് വീണ്ടും 120 രൂപ പവന് കൂടിയിരുന്നു. ഇതിന് ശേഷമാണ് ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയത്. 

 

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണനിരക്ക് കുറഞ്ഞിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി ചുങ്കം കുറച്ചതോടെയാണ് സ്വർണവില കുത്തനെ കുറഞ്ഞത്. 

 

പിന്നീട് 10 ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ശനിയാഴ്ചയാണ് സ്വർണവില ഉയർന്നത്. 

 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 80 രൂപ കൂടി ഗ്രാമിന് 6,400 രൂപയായി. 

 

വെള്ളിയുടെ വിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 2 രൂപ വർധിച്ച് വിപണി വില 91 രൂപയായി.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link