Guru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!
Guru Vakri 2024: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴത്തെ നവഗ്രഹങ്ങളിൽ ഭാഗമായ ഗ്രഹമായിട്ടാണ് കരുത്തുന്നത്.
ഈ ഗ്രഹത്തെ സന്തോഷം, സമ്പത്ത്, വികസനം, അറിവ്, ആരോഗ്യം, ആത്മീയത, വിദ്യാഭ്യാസം, കുട്ടികൾ, ഭാഗ്യം, സമൃദ്ധി എന്നിവയുടെ കാരകനായിട്ടാണ് കരുതുന്നത്. ജാതകത്തിൽ വ്യാഴം നല്ല സ്ഥാനത്താണെങ്കിൽ ആ വ്യക്തിക്ക് ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് പറയുന്നത്.
ഇതിലൂടെ ഇവർക്ക് ജോലിയിലും ബിസിനസിലെ വലിയ നേട്ടങ്ങള ലഭിക്കും. വ്യാഴത്തിന്റെ മാറ്റം എല്ലാ രാശിക്കാരെയും ബാധിക്കുമെമെങ്കിലും ചിലർക് അടിപൊളി നേട്ടങ്ങൾ നൽകും. 2025 വരെ വ്യാഴം ഇടവത്തിൽ തുടരും.
ഒക്ടോബര് 2024 രാവിലെ 10:01 ന് വ്യാഴം ഇടവത്തിലെ പ്രവേശിക്കും തുടർന്ന് 2025 ഫെബ്രുവരി 4 വരെ ഇവിടെ തുടരും.
ശേഷം നേർരേഖയിൽ ചലിക്കാൻ തുടങ്ങും, ഇതിലൂടെ ചിലർക്ക് നേട്ടവും മറ്റു ചിലർക്ക് നഷ്ടവും ഉണ്ടാകും. വ്യാഴത്തിന്റെ ഈ സഞ്ചാര അംട്ടം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നോക്കാം...
ധനു (Sagittarius): വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഇവർക്ക് അടിപൊളി നേട്ടങ്ങൾ നൽകും. ഈ രാശിയുടെ ആറാം ഭാവത്തിലാണ് ഇത് നടക്കുന്നത്. ഇതിലൂടെ ഇവർക്ക് ഭാഗ്യനേട്ടം, ധനനേട്ടം, ആത്മവിശ്വാസം, ബിസിനസിൽ നേട്ടം, ജോലിയിൽ നേട്ടം ഒപ്പം വലിയ ഉത്തരവാദിത്തങ്ങളും ലഭിക്കും
മിഥുനം (Gemini): ഈ രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ ഈ മാറ്റം നടക്കുന്നത്. ഇതിലൂടെ ഇവർക്ക് ശുഭ നേട്ടങ്ങൾ ഉണ്ടാകും, സമൂഹത്തിൽ ആദരവ്, പ്രമോഷൻ, വരുമാനത്തിനുള്ള പുതിയ വഴികൾ തെളിയും, ധനനേട്ടം, തീരുമാനമെടുക്കാൻ ചില ബുദ്ധിമുട്ടുകൾ നേരിടും അങ്ങനെയാണെകിലും ആരോടെങ്കിലും ഉപദേശം തേടുക.
കർക്കടകം (Cancer): ഈ രാശിയുടെ ആദ്യ ഭാവത്തിലാണ് വ്യാഴം വക്രഗതിയിൽ ചലിക്കുന്നത്. ഇതിലൂടെ ഇവർക്ക് പോസിറ്റിവ് എനർജി കിട്ടും, ധനനേട്ടം, ആഗ്രഹ സാഫല്യം, വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും, കുടുംബവുമായി നല്ല സമയം ചെലവഴിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)