Heart attack: ഹൃദയാഘാതം നിസാരമല്ല; ഈ ലക്ഷണങ്ങൾ മുന്നറിയിപ്പാണ്!

Fri, 31 Mar 2023-2:34 pm,

നെഞ്ചിൽ അസ്വസ്ഥത / വേദന : 60 വയസ്സിന് മുകളിലുള്ള ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. താടിയെല്ലിനും പൊക്കിളിനുമിടയിൽ നിങ്ങൾക്ക് അനുഭവപ്പെടുന്ന ഏതൊരു വേദനയും ഹൃദ്രോഗത്തിന്റെ ലക്ഷണമായി കണക്കാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. മുമ്പ് ഇത്തരം വേദന ഉണ്ടായിട്ടില്ലെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയം രക്തസമ്മർദ്ദം കൂടുകയോ കുറയുകയോ ചെയ്യാം. 

ശ്വാസം മുട്ടൽ : നിങ്ങൾക്ക് നിത്യേന ചെയ്യുന്ന എന്തെങ്കിലുമൊരു കാര്യം ചെയ്യുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിനുള്ള മുന്നറിയിപ്പാണ്.  ഓടുകയോ പടികൾ കയറുകയോ ചെയ്യുന്നതുപോലുള്ള ഒരു പ്രവൃത്തി ചെയ്യുമ്പോൾ നിങ്ങൾക്ക് തലകറക്കം ഉണ്ടാകും. ഈ സമയം ബോധക്ഷയം ഉണ്ടാകാനും സാധ്യതയുണ്ട്.

ബോധക്ഷയം : ഒരു മുന്നറിയിപ്പും കൂടാതെ പെട്ടെന്ന് ബോധം നഷ്ടപ്പെടുകയാണെങ്കിൽ അത് ഹൃദയാഘാതത്തിൻറെ മുന്നറിയിപ്പാണ്. ഉടനടി വൈദ്യ സഹായം  സഹായം തേടണം എന്നതിനുള്ള വ്യക്തമായ സൂചനയാണിത്.

നിങ്ങളുടെ ഹൃദയത്തെ എങ്ങനെ ആരോഗ്യകരമായി നിലനിർത്താം? : ഒരിക്കൽ ഹൃദയാഘാതം ഉണ്ടായവർക്ക് രണ്ടാം ഘട്ട പ്രതിരോധമാണ് ആവശ്യം. മരുന്നുകളുടെ സഹായം ഇതിന് ആവശ്യമാണ്. 

ഹൃദയാഘാതം ഉണ്ടായിട്ടില്ലാത്തവർ പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ  നിയന്ത്രിക്കേണ്ടതുണ്ട്. പുകവലിയും മദ്യവും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങൾ അമിതവണ്ണം ഉള്ളവരാണെങ്കിൽ ആരോഗ്യമുള്ള ഹൃദയത്തിനായി ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്. പോഷകാഹാരങ്ങൾ അടങ്ങിയ ഭക്ഷണക്രമം പിന്തുടരണം.  ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link