Heart Health Diet: ഹൃദയത്തിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഇവ കഴിക്കാം

Fri, 26 Jan 2024-6:19 pm,

ഹൃദയത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാൻ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്.

ശരീരത്തിൽ കൊളസ്‌ട്രോളിൻ്റെ അളവ് വർധിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദവും ഹൃദയാഘാത സാധ്യതയിലേക്കും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

ഒലിവ് ഓയിലിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ കൂടുതലാണ്, ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു.

ലയിക്കുന്ന നാരുകൾ അടങ്ങിയ ഓട്‌സ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് ആരോ​ഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.

വെളുത്തുള്ളി കഴിക്കുന്നത് ഹൃദ്രോഗത്തിനുള്ള പ്രധാന അപകട ഘടകമായ ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ സോഡിയം അടങ്ങിയ ഭക്ഷണങ്ങൾക്ക് പകരം നട്സും പരിപ്പുകളും പയർ വർ​ഗങ്ങളും കഴിക്കുന്നത് ​ഗുണം ചെയ്യും.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link