High Blood Pressure ഉണ്ടോ? നിങ്ങൾക്ക് ഈ രോഗങ്ങൾ വരാനുള്ള സാധ്യതയേറെ

Mon, 08 Feb 2021-1:50 pm,

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമാണ് ഉയർന്ന രക്ത സമ്മർദ്ദം ( Blood Pressure). 120/80 mm Hg മുകളിലുള്ള രക്ത സമ്മർദ്ദത്തെയാണ്   ഉയർന്ന രക്ത സമ്മർദ്ദമായി കണക്കാകുന്നത്. ഉയർന്ന രക്ത സമ്മർദം മൂലം കാഴ്ച്ച നഷ്ടമാകുന്നത് മുതൽ ജീവനെ ബാധിക്കുന്ന തരത്തിലുള്ള പല രോഗങ്ങൾ ബാധിക്കാറുണ്ട്. നമ്മുടെ ജീവിത ശൈലിയിൽ വ്യായാമം ഉൾപ്പെടുത്തുന്നത് ഉയർന്ന രക്ത സമ്മർദ്ദം ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. ഇത് മൂലം ഉണ്ടാകുന്ന അനുബന്ധ രോഗങ്ങൾ ഇവയൊക്കെയാണ്.

അമിതമായ രക്ത സമ്മർദ്ദത്തിന്റെ ഒരു ലക്ഷണം നെഞ്ച് വേദനയാണ്. രക്ത സമ്മർദ്ദം ഉയരുമ്പോൾ ഹൃദയത്തിന് രക്തം പമ്പ് ചെയ്യാൻ കൂടുതൽ അധ്വാനിക്കേണ്ടി വരും. ഇത് ഹൃദയ സ്തംഭനത്തിൽ വരെ എത്താനുള്ള സാധ്യത വളരെയേറെയാണ്.

രക്ത സമ്മർദ്ദം ഉയരുന്നത് മൂലം കിഡ്‌നിയുടെ ആർട്ടറികൾ പ്രവർത്തന രഹിതമാകും ഇത് കാലക്രമേണ കിഡ്‌നി പ്രവർത്തന രഹിതമാകാനും കാരണമാകും. ദിവസവും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഇത് ഒഴിവാക്കാൻ സഹായിക്കും.

 

അമിത രക്ത സമ്മർദ്ദം തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലുകളെ രൂക്ഷമായി ബാധിക്കും. ഇതിന്റെ ഫലമായി തലച്ചോറിൽ രക്തം കട്ടപിടിക്കുകയും സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യും. ഭക്ഷണം നിയന്ത്രിക്കുക എന്നതാണ് ഇത് ഒഴിവാക്കാനുള്ള ഒരു മാർഗം.

 

ഉയർന്ന രക്ത സമ്മർദ്ദം താത്ക്കാലികമായി കാഴ്ച്ച ശക്തി കുറയാനും ചിലപ്പോൾ സ്ഥിരമായി കാഴ്ച ശക്‌തി നഷ്ടപ്പെടാനും കാരണമാകാറുണ്ട്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link