Menstrual Pain : ആർത്തവ സമയത്ത് വയറ് വേദന കുറയ്ക്കാൻ എളുപ്പ മാർഗങ്ങൾ
ചൂട് പിടിക്കുന്നത് ആർത്തവ സമയത്ത് വയർ വേദന കുറയ്ക്കാൻ സഹായിക്കും. ഒരു കുപ്പിയിൽ ചൂട് വെള്ളം നിറച്ചോ, ഹീറ്റിംഗ് പാഡ് ഉപയോഗിച്ചോ ചൂട് പിടിക്കാം. ചൂട് പിടിക്കുന്നത് യൂട്രസിന്റെ പേശികൾ റിലാക്സ് ചെയ്യുകയും വേദന കുറക്കുകയും ചെയ്യും.
വയർ 20 മിനിറ്റ് മസ്സാജ് ചെയ്യുന്നത് വേദന കുറയ്ക്കാൻ സഹായിക്കും.
ആർത്തവ സമയത്ത് നല്ല ഭക്ഷണം കഴിക്കേണ്ടത് അത്യവശ്യമാണ്. ഇത് നീര് കുറയ്ക്കാനും, മലബന്ധം ഇല്ലാതാക്കും, വേദന കുറയ്ക്കാനും ഒക്കെ സഹായിക്കും.
വ്യായാമം ചെയ്യുന്നതും , യോഗ ചെയ്യുന്നതും പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കും. ഇത് ആർത്തവ സമയത്ത് വേദന ഉണ്ടാക്കുന്നത് കുറയ്ക്കും.