Migraine: മരുന്നും മന്ത്രവും വേണ്ട; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൈ​ഗ്രേൻ പമ്പ കടക്കും!

Sat, 03 Aug 2024-1:31 pm,

മൈഗ്രേന്റെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായി പറയാൻ കഴിയില്ല. കാരണം, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ വരുന്ന മാറ്റങ്ങളും തലച്ചോറില്‍ ഉണ്ടാകുന്ന രാസമാറ്റങ്ങളും ജനിതകവും പാരിസ്ഥിതികവുമായ ഘടകങ്ങളുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്.

 

മൈ​ഗ്രേനും നമ്മൾ കഴിക്കുന്ന ഭക്ഷണവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന കാര്യം പലർക്കും അറിയില്ല. മൈഗ്രേൻ ഭേദമാക്കാൻ സമീകൃതാഹാരം അത്യാവശ്യമാണ്. മൈഗ്രേൻ ഉള്ളവർ പാലുൽപ്പന്നങ്ങൾ, മുട്ടകൾ, പുളിയുള്ള ഭക്ഷണങ്ങൾ, ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.

 

ഹോർമോൺ അസന്തുലിതാവസ്ഥയും മൈ​ഗ്രേന് കാരണമാകും. സ്ത്രീകളിൽ മൈഗ്രേൻ കൂടുതലായി കാണപ്പെടുന്നതിന് കാരണവും ഇതുതന്നെയാണ്. ആർത്തവ സമയത്ത് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ഇത് മൈ​ഗ്രേനിലേയ്ക്ക് നയിക്കും. മദ്യം, ഉയർന്ന അളവിൽ പഞ്ചസാര, അന്നജം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. 

 

മഗ്നീഷ്യത്തിൻ്റെ കുറവ് തലവേദനയ്ക്കും മൈഗ്രെയിനിനും കാരണമാകുന്നു. അതിനാൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഒരു ഡോക്ടറെ സമീപിച്ചതിന് ശേഷം മഗ്നീഷ്യം സപ്ലിമെൻ്റുകൾ സ്വീകരിക്കാവുന്നതാണ്. 

 

കുടലിലെ ബാക്ടീരിയ മൂലവും മൈഗ്രേൻ ഉണ്ടാകാം. അങ്ങനെയാണെങ്കിൽ, ചികിത്സ ഉടൻ നടത്തണം. കൂടാതെ, കുടലിലെ അസന്തുലിതാവസ്ഥ ശരിയാക്കാനും കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിങ്ങളുടെ ഭക്ഷണത്തിൽ പ്രോബയോട്ടിക്സും ഒമേഗ 3 യും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

 

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link