IND vs ZIM: ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ താങ്ങി നിർത്തിയ കപ്പിത്താനായി സഞ്ജു; ഇന്ത്യയ്ക്ക് പരമ്പര

Sun, 14 Jul 2024-8:37 pm,

ടോസ് നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് തുടക്കം പാളി. മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണപ്പോള്‍ ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസണാണ് തകര്‍ച്ചയില്‍ നിന്ന് ടീമിനെ കരകയറ്റിയത്. 45 പന്തുകള്‍ നേരിട്ട സഞ്ജു 58 റണ്‍സ് നേടി. ഒരു ബൗണ്ടറിയും 4 സിക്‌സറുകളുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 

 

റിയാന്‍ പരാഗുമൊത്ത് സഞ്ജു പടുത്തുയര്‍ത്തിയ 65 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരാഗ് 22 റണ്‍സ് നേടി സഞ്ജുവിന് ഉറച്ച പിന്തുണ നല്‍കി. 

 

അവസാന നിമിഷം ആഞ്ഞടിച്ച ശിവം ദുബെ 12 പന്തില്‍ 26 റണ്‍സ് നേടി. 9 പന്തില്‍ 11 റണ്‍സ് നേടിയ റിങ്കു സിംഗ് പുറത്താകാതെ നിന്നു. 

 

മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ പോലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സിംബാബ്‌വെയ്ക്ക് കഴിഞ്ഞില്ല. മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ വെസ്ലി മഥ്വെരെയെ പുറത്താക്കി മുകേഷ് കുമാര്‍ വേട്ട തുടങ്ങി. 

 

3.3 ഓവറില്‍ 22 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത മുകേഷ് കുമാറാണ് സിംബാബ്‌വെയുടെ താളം തെറ്റിച്ചത്. ശിവം ദുബെ 2 വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ തുഷാര്‍ ദേശ്പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

 

വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ സാധിക്കുന്ന പ്രകടനമാണ് ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര പുറത്തെടുത്തത് എന്ന് നിസംശയം പറയാം. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link