IND vs ENG ODI : പടിക്കൽ കലം ഉടച്ച് ശിഖർ ധവാൻ, ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ സെഞ്ചുറി ഇനിയും അകലെ തന്നെ
ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിൽ ശിഖർ ധവാന് സെഞ്ചുറി നഷ്ടം.
106 പന്തിൽ 2 സിക്റുകളും 11 ഫോറുകളും നേടിയാണ് ധവാൻ 98 റൺസിനാണ് പുറത്തായത്. ഇംഗ്ലണ്ടിനെതിരെ ആദ്യമായി സെഞ്ചുറി നേടമെന്ന് ധവാന്റെ മോഹമായിരുന്നു രണ്ട് റൺസിനകലെ നഷ്ടമായത്
ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 താരത്തിന്റെ മോശം പ്രകടനത്തെ തുടർന്ന താരത്തെ ആദ്യത്തെ രണ്ട് മത്സരത്തിന് ശേഷം ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.
രണ്ടാം വിക്കറ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പം മികച്ച ഒരു ഇന്നിങ്സായിരുന്നു ശിഖർ നേടിയത്. ഇരുവരും ചേർന്നാണ് 100 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിലവിൽ 38 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 200 റൺസ് പിന്നിട്ടു