സകല ആപത്തുകളും ഒഴിയും, ആഭിചാരവും ഏൽക്കില്ല; പ്രശസ്തമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്
വെട്ടിക്കാവിലെ ഗുരുതി വളരെ പ്രശസ്തമായ വഴിപാടാണ്. ദുരിതങ്ങളില്‍ നിന്ന് കയറാനും രോഗമുക്തിയ്ക്കും കാര്യസിദ്ധിക്കുമെല്ലാം നടത്തുന്ന പ്രധാന വഴിപാടാണിത്.
ഗുരുതിയുടെ മാഹാത്മ്യം അറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്ന് പോലും നിരവധിയാളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്.
ശത്രുബാധ ഇല്ലാതാക്കുകയും കുടുംബത്തിന്റെ ഐശ്വര്യം വര്‍ധിപ്പിക്കുകയുമാണ് ഗുരുതി വഴിപാടിന്റെ ഫലമായി പറയുന്നത്.
ആഭിചാരപ്രയോഗങ്ങള്‍ കാരണമുള്ള ആപത്തുകള്‍ ഒഴിയാനും മാനസിക പിരിമുറുക്കങ്ങള്‍ മാറുന്നതിനും അതിവിശേഷമാണ് വെട്ടിക്കാവിലെ ഗുരുതി വഴിപാട്.
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമാണ് വെട്ടിക്കാവ്. ധാരാളം വിശേഷാൽ പൂജകളും വഴിപാടുകളും ഈ ക്ഷേത്രത്തില്‍ ഉണ്ട്. നിത്യ പൂജയ്ക്ക് പുറമേയുള്ള മറ്റ് പൂജകളും ക്ഷേത്രത്തിലുണ്ട്.
ഗുരുതി കൂടാതെ ഉദയാസ്തമന പൂജ, ത്രികാലപൂജ എന്നിവയാണ് വെട്ടിക്കാവ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍.