Vijay Hazare Trophy: Kerala ത്തിന് 259 റൺസ് വിജയ ലക്ഷ്യം
രഞ്ജി ഏകദിന ട്രോഫി എന്നറിയപ്പെടുന്ന മത്സരങ്ങളിലൊന്നാണ് വിജയ് ഹസാരെ ട്രോഫി.2002-03 ൽ പരിമിത ഓവറിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരമായാണ് കളി ആരംഭിച്ചത്. പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം വിജയ് ഹസാരെയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്.
ഫൈനലിൽ ഡൽഹിയെ തോൽപ്പിച്ച് മൂന്നാം കിരീടം നേടിയ മുംബൈയാണ് നിലവിലെ ചാമ്പ്യന്മാർ. രഞ്ജി ട്രോഫി മത്സരത്തിൽ സംസ്ഥാന ടീമുകളാണ് വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കുന്നത്.5 തവണ ട്രോഫി നേടിയ തമിഴ്‌നാടാണ് ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ ടീം.
ബാംഗ്ലൂരിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒറീസയെ ആണ് നേരിടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒഡീഷ 45 ഒാവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസ് നേടി.എട്ട് ഒാവറിൽ 41 റൺസ് വഴങ്ങി ശ്രീശാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 30 ഒാവറിൽ 3 വിക്കറ്റിന് 188 റൺസെടുത്തിട്ടുണ്ട്.
അതേസമയം മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെതിരെ ജാർഖണ്ഡ് 422 റൺസെടുത്തു. ജാര്‍ഖണ്ഡിന്റെ നായകന്‍ കൂടിയായ ഇഷാന്‍ 94 പന്തില്‍ 173 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശ് 98 റണ്‍സിന് ഒാൾ ഒൗട്ടായി