Ketu Transit 2022: കേതു തുലാം രാശിയിലേക്ക്, ഈ രാശിക്കാർക്ക് ഇനി നല്ല ദിനങ്ങൾ
മകരം: മകരം രാശിക്കാർക്ക് കേതുവിന്റെ സംക്രമം ശുഭകരമായിരിക്കും. കേതു മകരം രാശിയിൽ നിന്ന് പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് കർമ്മത്തിന്റെയും ജോലിയുടെയും ഭാവമായാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിൽ പുതിയ തൊഴിൽ വാഗ്ദാനങ്ങൾ കണ്ടെത്താനാകും. അതേസമയം, ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് ബിസിനസ്സിലും ലാഭമുണ്ടാകാം. പുതിയ ബിസിനസ് ബന്ധങ്ങൾ ഉടലെടുക്കും. എണ്ണ, പെട്രോളിയം, ഇരുമ്പ് മുതലായവയുമായി ബന്ധപ്പെട്ട ബിസിനസ്സിൽ നല്ല ലാഭം ഉണ്ടാകും.
ധനു: ജാതകത്തിൽ കേതുവിന്റെ മാറ്റം പതിനൊന്നാം ഭാവത്തിൽ സംഭവിക്കും. ഇത് വരുമാനത്തിന്റെ ഭാവമായി കണക്കാക്കപ്പെടുന്നു. അതിനാൽ, കേതുവിന്റെ രാശിയിലെ മാറ്റം നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കും. സമ്പത്ത് നേടാൻ പുതിയ വഴികൾ തുറക്കും. രാഷ്ട്രീയരംഗത്ത് നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. ബിസിനസിൽ നിരവധി വലിയ ഡീലുകൾ ചെയ്യാൻ കഴിയുകയും അതിന്റെ നേട്ടങ്ങൾ ഭാവിയിൽ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും.
കന്നി: രണ്ടാം ഭാവത്തിലാണ് കേതു കന്നി രാശിയിൽ സഞ്ചരിക്കുന്നത്. അതിനാൽ ഈ കാലയളവിൽ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. ബിസിനസിലും ലാഭമുണ്ടാക്കാൻ സാധിക്കും. അഭിഭാഷകർ, അധ്യാപകർ, മാർക്കറ്റിംഗ്, മാധ്യമങ്ങൾ എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് പ്രയോജനം ലഭിക്കും. ബുധനാണ് കന്നി രാശിയുടെ അധിപൻ. അതിനാൽ, ബിസിനസിൽ മികച്ച പുരോഗതിക്ക് പൂർണ്ണ സാധ്യതയുണ്ട്. ഇത്തരക്കാർക്ക് ഓഫീസിലും മറ്റും വലിയ തസ്തികയോ ഉത്തരവാദിത്തമോ ലഭിക്കും.