പുതിയ ഫോട്ടോഷൂട്ടിൽ സുന്ദരിയായി Ineya; ചിത്രങ്ങൾ കാണാം

Sat, 28 Aug 2021-5:01 pm,

തെന്നിന്ത്യൻ നടി ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂ​ഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. 

നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്.  2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഡോ. ബിജു സംവിധാനം ചെയ്ത സൈറയിലൂടെയാണ് ഇനിയ ചലച്ചിത്ര രം​ഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, കന്ന‌ട ഭാഷകളിൽ  ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഇനിയ അഭിനയിച്ചു. ദലമർമ്മരങ്ങൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാൾ, അമർ അക്ബർ അന്തോണി, സ്വ‌ർണകടുവ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടി. 

ശ്രുതി സാവന്ത് എന്നാണ് ഇനിയയുടെ യഥാ‌ർഥ പേര്. ഇനിയയുടെ സഹോദരി സ്വാതി സീരിയൽ താരമാണ്. 

മധുരൈയിൽ വച്ച് നടന്ന ഫോട്ടോഷൂട്ടിൽ അലക്സ് ജൂ‍‌ഡ്സണാണ് ചിത്രങ്ങൾ പകർത്തിയത്. നിഷ എംആർകെ ആണ് കോസ്റ്റ്യൂം സ്റ്റൈലിങ്. സെൽ‍ഡൻ ആ‌ർടിസ്ട്രിയാണ് മേക്കപ്പ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link