Diabetes Lowering Tips: പ്രമേഹം നിയന്ത്രിക്കണോ...? ഈ ഇലകൾ സഹായിക്കും
കയ്പ്പക്ക , പാവക്ക എന്നിങ്ങനെ അറിയപ്പടുന്ന ഈ പച്ചക്കറിയുടെ ഇലയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കും.
നാം പലപ്പോഴും അവഗണിക്കുന്ന ചേമ്പ് ഇലയ്ക്ക് നമ്മുടെ രക്തത്തിലെ അമിതമായ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്.
പേരക്കയ്ക്ക് മാത്രമല്ല അതിന്റെ ഇലയിലും നിരവധി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ആൻറി ഓക്സിഡൻറുകൾ, പൊട്ടാസ്യം, വിറ്റാമിനുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്ന പേരക്ക ഇല പ്രമേഹം നിയന്ത്രിക്കാൻ നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാൻ വളരെ സഹായകരമായ ഒരു ഇലയാണ് കറുവപ്പട്ടയുടെ ഇല. ഇത് ശരീരത്തിലെ ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. രാവിലെ വെറുംവയറ്റിൽ കറുവപ്പട്ട ചേർത്ത വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഇലയാണ് ഞാവലിന്റെ ഇല. ഇവയ്ക്ക് ഹൈപ്പോഗ്ലൈസമിക്, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.
ഔഷധ ഗുണങ്ങളാൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സസ്യമാണ് തുളസി. തുളസിയില ചേർത്ത വെള്ളം കുടിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും.