Mahashivratri 2021: മഹാദേവന്റെ മൂടിക്കെട്ടിൽ ഗംഗ, നെറ്റിയിൽ ചന്ദ്രൻ, ത്രിശൂലം കൈയിൽ, അറിയാം ഇതിന് പിന്നലെ രഹസ്യം

Thu, 11 Mar 2021-1:22 pm,

ശിവപുരാണത്തിലെ ഐതിഹ്യം അനുസരിച്ച്, മഹാരാജ ദക്ഷ തന്റെ 27 പെൺമക്കളെയും ചന്ദ്രന് വിവാഹം കഴിച്ചുനൽകിയെങ്കിലും ചന്ദ്രന് രോഹിണിയോടാണ് കൂടുതൽ സ്നേഹം. തുടർന്ന് ദക്ഷന്റെ പെൺമക്കൾ പിതാവിനോട് പരാതിപ്പെടുകയും ഇതിൽ കുപിതനായ ദക്ഷൻ ചന്ദ്രന് ക്ഷയരോഗം പിടിപെടാൻ ശപിക്കുകയും ചെയ്തു. ഇതിനുശേഷം ചന്ദ്രൻ ശിവനെ ആരാധിക്കാൻ തുടങ്ങി. ഇതിൽ മഹാദേവൻ പ്രീതനാകുകയും  ചന്ദ്രനെ ക്ഷയരോഗത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു.  അങ്ങനെ ചന്ദ്രന്റെ ഭക്തിയിൽ സന്തോഷിച്ച മഹാദേവൻ ചന്ദ്രനെ നെറ്റിയിൽ ചൂടുകയും ചെയ്തുവെന്നാണ് വിശ്വാസം.   

പുരാണ വിശ്വാസമനുസരിച്ച്, ശിവൻ പാലാഴി കടഞ്ഞെടുത്തപ്പോൾ പുറത്തുവന്ന  വിഷം കുടിക്കുകയും വിഷത്തിന്റെ പ്രഭാവം മൂലം ഭഗവാന്റെ ശരീരം ചൂടാകുകയും ചെയ്തുവെന്നാണ്. അപ്പോൾ ചന്ദ്രൻ മഹാദേവന്റെ തലയിൽ വന്നിരിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചൂട് മാറ്റി തണുപ്പ് നൽകണമെന്ന് പ്രാർത്ഥിക്കുകയും ചെയ്ത്തുവെന്നാണ് വിശ്വാസം. എപ്പോഴാണോ മഹാദേവന്റെ ശിരസിൽ ചന്ദ്രൻ സ്ഥാനം പിടിച്ചത് അതുമുതൽ വിഷത്തിന്റെ തീവ്രത കുറയാൻ തുടങ്ങിയെന്നും അതിനുശേഷം ചന്ദ്രൻ ശിവന്റെ ശിരസിൽ നിന്നും മാറിയില്ല എന്നുമാണ് വിശ്വാസം. 

ശിവപുരാണത്തിന്റെ അടിസ്ഥാനത്തിൽ ഭഗീരഥൻ ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാൻ കഠിന തപസ് ചെയ്തിരുന്നു.  ഒടുവിൽ ഭഗീരഥന്റെ തപസിൽ പ്രസാദിച്ച ഗംഗ ഭൂമിയിലേക്ക് വരാൻ സമ്മതിച്ചു.   എന്നാൽ തന്റെ വേഗത ഭൂമിയ്ക്ക് വഹിക്കാൻ കഴിയില്ലെന്ന് ഗംഗ ഭഗീരഥനെ അറിയിച്ചപ്പോൾ ഭഗീരഥൻ  മഹാദേവനെ ആരാധിക്കുകയും അദ്ദേഹത്തെ പ്രസാദിപ്പിക്കുകയും ചെയ്തു.  ശേഷം ഗംഗയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭഗീരഥൻ മഹാദേവനോട് പറഞ്ഞു.  ഇതിനുശേഷം ശിവൻ ഗംഗയെ തന്റെ ജടയിൽ ധരിക്കുകയും അതിന്റെ ഒരു അരുവി മാത്രം ഭൂമിയിലേക്ക് അയക്കുകയും ചെയ്തുവെന്നാണ് വെയ്പ്. 

മഹാദേവൻ കഴുത്തിൽ പാമ്പിനെ ധരിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് ഏത് പാമ്പാണെന്നും നിങ്ങൾക്കറിയാമോ? പുരാണമനുസരിച്ച് നാഗരാജ വാസുകി ശിവന്റെ കടുത്ത ഭക്തനായിരുന്നു. അമൃത് ലഭിക്കാൻ പാലാഴി കടഞ്ഞപ്പോൾ കയറിന്റെ സ്ഥലത്ത് വാസുകിയെയാണ് ഉപയോഗിച്ചത്.  വാസുകിയുടെ ഈ ഭക്തിയിൽ മഹാദേവൻ പ്രസാദിക്കുകയും വാസുകിയെ തന്റെ കഴുത്തിൽ ആഭരണമായി ധരിച്ചുവെന്നുമാണ് വിശ്വാസം.

ശിവൻ പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തോടൊപ്പം 3 ഗുണങ്ങളും (Raja, Tama and Sat) പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. ത്രിഗുണന്മാരിൽ ഏറ്റവും സൂക്ഷ്മവും അദൃശ്യവുമാണ് സത്‌ ഗുണ, ഇത് ദൈവിക സത്തയോട് ഏറ്റവും അടുത്തതായി കണക്കാക്കപ്പെടുന്നു. എല്ലാ സദ്‌ഗുണങ്ങളുമുള്ള ഒരു വ്യക്തി അലസനും അത്യാഗ്രഹിയും ലൗകിക മോഹങ്ങളിൽ ആകൃഷ്ടനുമാണ്. രജ ഗുണം ഈ മൂന്ന് ഗുണങ്ങൾക്കും ഊർജ്ജം പകരുകയും  വ്യക്തിയെക്കൊണ്ട്  കർമ്മം ചെയ്യിക്കുകയും ചെയ്യുന്നു. ഈ 3 ഗുണങ്ങൾ ശിവന്റെ 3 ശൂലങ്ങളായ ത്രിശൂലമാണ്. ഇതിനുപുറമെ മഹാദേവിന്റെ ത്രിശൂലം പ്രകൃതിയുടെ 3 രൂപങ്ങളും കാണിക്കുന്നു അതായത് സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link