Mahashivratri 2024: 300 വർഷങ്ങൾക്ക് ശേഷം മഹാശിവരാത്രിയില്‍ അപൂർവ യോഗം!! മേടം, ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടം!!

Tue, 05 Mar 2024-1:31 pm,

കലണ്ടർ പ്രകാരം ഈ വർഷത്തെ മഹാശിവരാത്രി മാർച്ച് 8 വെള്ളിയാഴ്ചയാണ്. അനേകം ശുഭകരമായ യോഗങ്ങളുടെ ഒരു അപൂർവ സംയോജനമാണ് ഈ ദിവസം നടക്കുന്നത്. മാർച്ച് 8ന് സൂര്യൻ, ശനി, ശുക്രൻ എന്നിവർ ചേർന്ന് കുംഭത്തിൽ ത്രിഗ്രഹി യോഗമുണ്ടാകും. മാർച്ച് 7 ന്, മഹാശിവരാത്രിക്ക് ഒരു ദിവസം മുമ്പ്, ബുധൻ സംക്രമിക്കുകയും മീനരാശിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. അതേ ദിവസം, അതായത് മാർച്ച് 7 ന്, ചൊവ്വ സംക്രമിച്ച് മകരരാശിയിലേക്ക് പ്രവേശിക്കും. 

ഏകദേശം 300 വർഷങ്ങൾക്ക് ശേഷമാണ് മഹാശിവരാത്രി ദിനത്തില്‍ ഗ്രഹങ്ങളുടെ ശുഭകരമായ അപൂര്‍വ്വ യോഗം സംഭവിക്കുന്നത്.  മാർച്ച് 8 ന് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അനുകൂല സ്ഥാനം  5 രാശിക്കാരുടെ ജീവിതത്തിൽ അടിപൊളി സമയമാണ് സമ്മാനിക്കാന്‍ പോകുന്നത്.  മഹാശിവരാത്രി 5 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഭാഗ്യം മഹാശിവരാത്രിയിൽ പ്രകാശിക്കും!! 

മേടം രാശി (Aries Zodiac Sign): മേടം രാശിക്കാർക്ക് മഹാ ശിവരാത്രിയില്‍  വലിയ നേട്ടങ്ങൾ ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂര്‍ത്തിയാകും, അതില്‍ വിജയിക്കും. ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും. തികച്ചും അവിചാരിതമായി പണം ലഭിക്കാം... 

ഇടവം രാശി (Taurus Zodiac Sign): ഇടവം രാശിക്കാരുടെ മുടങ്ങിക്കിടക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാന്‍ സാധിക്കും, ജോലിയിൽ വിജയം കൈവരിക്കും. സ്ഥാനമാനങ്ങള്‍ ലഭിക്കും, സാമ്പത്തിക നേട്ടമുണ്ടാകും, വ്യക്തിജീവിതത്തിൽ സന്തോഷം ഉണ്ടാകും. 

തുലാം രാശി (Libra Zodiac Sign): തുലാം രാശിക്കാർക്ക് ജീവിതത്തില്‍ വളരെ സന്തോഷവും സംതൃപ്തിയും അനുഭവപ്പെടും. ഇവരുടെ എല്ലാ ജോലികളും വളരെ എളുപ്പത്തിൽ പൂർത്തിയാക്കും. ആത്മവിശ്വാസം വർദ്ധിക്കും. സമ്പത്ത് വർദ്ധിക്കും. നിങ്ങൾക്ക് കരിയറിൽ വിജയം ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. 

മകരം രാശി (Capricorn Zodiac Sign): വ്യക്തിജീവിതത്തിലും തൊഴിൽപരമായും മകരം രാശിക്കാർക്ക് മഹാശിവരാത്രി ഏറെ ശുഭകരമായിരിക്കും. നിങ്ങളുടെ നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റത്തിനോ പുതിയ ജോലി ലഭിക്കാനോ സാധ്യതയുണ്ട്. സ്ഥാനമാനങ്ങള്‍ വർദ്ധിക്കും. നിങ്ങൾക്ക് ഒരു പ്രണയ പങ്കാളിയെ ലഭിക്കാം.  

കുംഭം രാശി : (Aquarius Zodiac Sign) കുംഭം രാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നു, ഇത് ഈ രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങൾ നൽകും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. വസ്തുവോ വാഹനമോ വാങ്ങാനുള്ള അവസരം വന്നുചേരും. വീട്ടിൽ സന്തോഷം ഉണ്ടാകും. ബിസിനസുകാർക്ക് നേട്ടമുണ്ടാകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link