Malavika Mohanan: വീണ്ടും ഗ്ലാമറസ് ലുക്കിൽ മാളവിക, ചിത്രങ്ങൾ വൈറലാകുന്നു
നിര്‍ണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദര്‍, രജനീകാന്ത് ചിത്രം പേട്ട എന്നിവയില്‍ അഭിനയിച്ച മാളവിക മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ്.
വിജയ്‌യുടെ നായികയായി താരം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം മാസ്റ്ററാണ് അവസാനം തീയറ്ററുകളിൽ എത്തിയ മാളവികയുടെ സിനിമ
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളർന്നത് മുംബൈ നഗരത്തിലാണ്. മുംബൈയിലെ വിൽസൺ കോളേജിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തു.
കോളേജ് പഠനകാലത്ത് പൂവാലശല്യത്തിനെതിരായി നടന്ന ‘’ചപ്പൽ മാരൂംഗി’’ കാമ്പയിനിൽ അംഗമായിരുന്നു. 2013-ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം.
തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരം ലഭിച്ചു.
മോഡലിംഗിലും ഗ്ലാമറസ് ഫോട്ടോഷൂട്ടിലും തിളങ്ങുന്ന താരത്തിന്റെ നിരവധി ഫോട്ടോകൾ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട്. അത്തരത്തിൽ ഉള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ഷെഹ്‌ല ഖാൻ ഡിസൈനിങ്ങ് നടത്തിയിരിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് രാഹുൽ ജാൻഗിയാനിയാണ്.