Mammootty @ 70 : ഇതിഹാസ കഥാപാത്രമാണോ മമ്മൂട്ടിയല്ലെങ്കിൽ വേറെ ചോയിസ് ഭയങ്കര ബുദ്ധിമുട്ടാണ്, ഇവയാണ് മമ്മൂട്ടി അവതരിപ്പിച്ച പ്രധാന ഇതിഹാസ സിനിമകൾ
1988ൽ ടി ദാമോദരന്റെ രചനയിൽ മമ്മൂട്ടിയെ നായകനാക്കി ഐവി ശശി ഒരുക്കിയ ചിത്രമാണ് 1921. ചരിത്രത്തിലും നിലവിലും ഏറെ വിവാദവും ചർച്ചയുമായിരിക്കുന്ന മലബാർ അഥവാ മാപ്പിള കലാപത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് 1921.
1989തിൽ മമ്മൂട്ടി ഹരിഹരൻ എംടി വാസുദേവൻ നായർ കൂട്ട്കെട്ടിൽ ഇറങ്ങിയ ചിത്രം. അന്നാളിൽ വരെ കേട്ടുകേൾവി ആയിരുന്ന ചതിയൻ ചന്തുവിന്റെ മറ്റൊരു വശമാണ് ഒരു വടക്കൻ വീരഗാഥയിലൂടെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രകടനത്തിൽ മമ്മൂട്ടിക്ക് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു
മമ്മൂട്ടി കെ.ജി ജോർജ് കൂട്ടുകെട്ടിൽ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രമാണ് ഇലവങ്കോടുദേശം. സ്വതന്ത്ര്യത്തിന് മുമ്പുള്ള ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം 1998ലാണ് തിയറ്ററുകളിലെത്തിയത്. മമ്മൂട്ടി കെ.ജി ജോർജ് കൂട്ടുകെട്ടിൽ ഒരു ഹിറ്റ് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ലഭിച്ചത്.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ശിൽപിയായ ബി ആർ അംബേദ്കറുടെ ജീവ ചരിത്രമായിരുന്നു ഡോ. ബാബസാഹേബ് അംബേദ്കർ. 2000ത്തിൽ ഇറങ്ങിയ ചിത്രം ഹിന്ദി ഇംഗ്ലീഷിലുമാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് ദേശീയ അവാർഡ് ലഭിക്കുകയും ചെയ്തു.
നീണ്ട നാളുകൾക്ക് ശേഷം മമ്മൂട്ടിയും ഹരിഹരനും എംടി വാസുദേവൻ നായരും ചേർന്ന് അവതരിപ്പിച്ച ചരിത്ര വേഷമായിരുന്നു പഴശ്ശിരാജാ. ബ്രിട്ടീഷിന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ പോരാടിയ നാട്ടുരാജാവ് പഴശ്ശിരാജയുടെ ജീവചരിത്രമായിരുന്നു സിനിമയിലൂടെ അവതരിപ്പിച്ചത്. സിനിമ അക്കാലത്ത് ഇറങ്ങിയ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായിരുന്നു. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ഉൾപ്പെടെയുള്ളവർ പ്രവർത്തിച്ച വൻ ക്യാൻവാസിലായിരുന്നു ചിത്രം നിർമിച്ചത്. 2009ലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
ശ്രീനാരയണ ഗുരുവിന്റെ സന്ദേശങ്ങളും പഠിപ്പിക്കലും മുൻ നിർത്തി ആർ സുകുമാരൻ ഒരുക്കിയ ചിത്രമാണ് യുഗപുരഷൻ. ശ്രീനാരയണ ഗുരുവായി തലൈവാസൽ വിജയ് എത്തിയപ്പോൾ മമ്മൂട്ടി സഹകഥാപാത്രമായിട്ടാണ് ചിത്രത്തിൽ എത്തിയത്. 2010ലാണ് സിനിമ തിയറ്റുറുകളിൽ റിലീസ് ചെയ്തത്.
തെലുഗു രാഷ്ട്രയത്തിലെ ഏറ്റവും പ്രബലനും പ്രമുഖനുമായിരുന്നു മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവചരിത്രം അറിയിക്കുന്ന സിനമയായിരുന്നു യാത്ര. 2019ൽ ഇറങ്ങിയ ചിത്രത്തിന് തെലുഗു സിനമയിൽ അന്ന് വരെ കാണാത്ത തട്ടപ്പൊളപ്പൻ സ്റ്റൈലിൽ നിന്ന് ഒരുപാട് മാറി ചിത്രീകരിച്ച ചിത്രമായിരുന്നു യാത്ര
മമ്മൂട്ടിയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചരിത്ര സിനിമയായിരുന്നു മാമാങ്കം. വടക്കൻ കേരളത്തിൽ 18 നൂറ്റാണ്ടിൽ കേട്ടുകേൾവിയായിരുന്നു മാമാങ്കത്തിലെ ചാവേറികളെ ചുറ്റിപറ്റിയുള്ള ചിത്രമായിരുന്നു മാമാങ്കം. വലിയ തോതിൽ പ്രതീക്ഷ ഉണ്ടായിരുന്ന ചിത്രത്തിന് വേണ്ടത്ര രീതിയിൽ സ്വീകാര്യത ലഭിച്ചിരുന്നില്ല