Kerala DA Hike: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!

Thu, 24 Oct 2024-12:17 pm,

Kerala DA DR Hike: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഇതാ ഒരു സന്തോഷ വാർത്ത. ഇവർക്ക് ക്ഷാമ ബത്തയുടെ ഒരു ഗഡു അനുവദിച്ചിരിക്കുകയാണ്.  ഇവർക്ക് മാത്രമല്ല സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഇന്നലെ അറിയിച്ചു. 

DA മൂന്ന് ശതമാനമാണ് അനുവദിച്ചത്. ഇതോടെ ജീവനക്കാർക്കും അധ്യാപകർക്കും ശമ്പളത്തോടൊപ്പം ലഭിക്കുന്ന ഡിഎ 12 ശതമാനമാകും. ഇനിയും 13 ശതമാനം ഡിഎ അനുവദിക്കാനുണ്ടെന്നത് ശ്രദ്ധേയം. 

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി കാരണം കുറേ കാലങ്ങളായി ഡിഎ അനുവദിച്ചിരുന്നില്ല. നിലവിൽ അനുവദിച്ച ഡിഎയും, ഡിആറും അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടും.  

യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ്‌ ഉൾപ്പെടെ എല്ലാ മേഖലകൾക്കും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും.

ഈ വർഷം ഏപ്രിലിൽ ഒരു ഗഡു ഡിഎ,ഡിആർ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്നാണ്  മന്ത്രി നിയമസഭയിൽ പറഞ്ഞത്. 

കോവിഡ്‌ കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നുവെന്ന് സർക്കാർ വ്യകഥാമാക്കി

ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായി നൽകിയിരുന്നു. 

കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കമാണ് ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്‌ കാലതാമസത്തിന്‌ കാരണമായതെന്നുമാണ് റിപ്പോർട്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link