Moto G40 Fusion ഇന്ന് ഫ്ലിപ്പ്ക്കാർട്ടിൽ വിൽപ്പന ആരംഭിച്ചു; സവിശേഷതകൾ എന്തൊക്കെ?
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 732ജി പ്രൊസസ്സറാണ് മോട്ടോ ജി40 ഫ്യൂഷനിൽ ഉപയോഗിച്ചിരിക്കുന്നത്.
ഫോൺ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 4 ജിബി അല്ലെങ്കിൽ 6 ജിബി റാമും, 64 ജിബി അല്ലെങ്കിൽ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ സ്റ്റോറേജ് വേരിയന്റുകൾ ലഭ്യമാണ്.
6.8 ഇഞ്ച് 1080p IPS എൽസിഡി ഡിസ്പ്ലേ ആണ് ഫോണിന് ഉള്ളത് കൂടാതെ 120hz റിഫ്രഷ് റേറ്റും ഫോണിനുണ്ട്.
ക്യാമറയാണ് ഫോണിന്റെ പ്രധാന ആകർഷണം. 64 മെഗാപിക്സൽ പ്രധാന സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാപിക്സൽ മാക്രോ ക്യാമറയുമാണ് ഫോണിനുള്ളത്. സെൽഫി കാമറ 16 മെഗാപിക്സലാണ്.