Captain Cool MS Dhoniയുടെ ഏഴ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന Farm Houseന്‍റെ ചിത്രങ്ങള്‍ കാണാം.....!!
ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് നേടിത്തന്ന മഹേന്ദ്ര സിംഗ് ധോണിക്ക് റാഞ്ചിയിൽ ഒരു വലിയ Fam House ഉണ്ട്. 7 ഏക്കര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിയ്ക്കുന്ന ഈ ഫാം ഹൗസിലാണ് ധോണി കുടുംബത്തോടൊപ്പം താമസിക്കുന്നത്.
MS Dhoni യുടെ ടെ ഈ ഫാം ഹൗസിന്‍റെ പേര് കൈലാസ്പതി എന്നാണ്. ഏഴ് ഏക്കറിലാണ് റാഞ്ചിയിലെ ധോണിയുടെ ഫാം ഹൗസ്. നീന്തൽക്കുളം, ഇൻഡോർ സ്റ്റേഡിയം, ജിം തുടങ്ങി അത്യാധുനിക സൗകര്യങ്ങളുണ്ട് ഫാം ഹൗസില്‍.
ധോണി പലപ്പോഴും തന്‍റെ ഒഴിവു സമയം ഈ ഫാം ഹൗസിലാണ് ചെലവഴിക്കുന്നത്. . ടീം ഇന്ത്യയുടെ മിക്കവാറും എല്ലാ ക്രിക്കറ്റ് കളിക്കാരും ഈ ഫാം ഹൗസിലെത്താറുണ്ട്.
രാജ്യത്തെ ഏറ്റവും ജനപ്രിയ കളിക്കാരനാണ് MS Dhoni. പരസ്യ ലോകത്ത് ഇന്നും ധോണി പ്രിയങ്കരനാണ്.
ധോണിയുടെ ഈ Fam House നിര്‍മ്മിക്കാന്‍ മൂന്ന് വര്‍ഷമെടുത്തു.
ധോണിയുടെ പ്രകൃതി സ്നേഹം ഈ ഫാം ഹൗസില്‍ കാണുവാന്‍ സാധിക്കും. പച്ചപ്പിനോടുള്ള സ്‌നേഹവും മൃഗങ്ങളോടുള്ള സ്നേഹവും ഈ Farm House വ്യക്തമാക്കുന്നു.
ധോണിയുടെ നായ്ക്കളോടുള്ള സ്നേഹം ഏവര്‍ക്കും സുപരിചിതമാണ്. നിരവധി നായ്ക്കള്‍ ഈ Fam Houseല്‍ ഉണ്ട്. അവയോടൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോകള്‍ ധോണി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
അടുത്തിടെ ധോണിയുടെ ഈ Fam Houseലേയ്ക്ക് പുതിയ അഥിതികളായി കുതിരകള്‍ കൂടി എത്തിയിട്ടുണ്ട്. അവയുടെ ചിത്രവും ധോണി പങ്കുവച്ചിരുന്നു.