Mumbai Rain: മഴ തിമിര്‍ത്ത് പെയ്യുന്നു, Red Alert, വെള്ളത്തില്‍ മുങ്ങിയ മുംബൈയുടെ ചിത്രങ്ങള്‍

Wed, 09 Jun 2021-11:59 pm,

കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. വരുന്ന നാല് ദിവസങ്ങളില്‍ Yellow Alert ആണ്  മുംബൈയില്‍ പ്രഖ്യാപിച്ചത്. കൊങ്കണ്‍ മേഖലയിലും  Red, Yellow അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

വെള്ളക്കെട്ട് നേരിടാന്‍ അടിയന്തര നടപടിക്ക് ഉത്തരവിട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മഴവെള്ളം എത്രയും വേ​ഗം ഒഴുക്കി കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍​ഗണന നല്‍കണമെന്ന് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കി. പൊതുസ്ഥലങ്ങളിലെ വെള്ളം പമ്പ്  ചെയ്ത് നീക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.

രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴ  മുംബൈ നഗരത്തെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്. മഴയില്‍  പല പ്രദേശങ്ങളിലും വെള്ളം കയറി. 

 

റോഡുകളും സബ് വേകളും വെള്ളത്തിലാണ്. നിരവധി പ്രദേശങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.  വെള്ളപ്പൊക്ക ഭീതിയിലാണ് മുംബൈ നഗരം. 

മഹാരാഷ്ട്രയില്‍  ബുധനാഴ്ച  മുതല്‍  Monsoonന്  തുടക്കമായെന്ന് കാലാവസ്ഥാ വിഭാഗം  മുംബൈ ഓഫിസിന്‍റെ തലവന്‍ ഡോ. ജയന്ത് സര്‍കാര്‍ പറഞ്ഞു.  പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link