Health Tips: തൈരിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ...വയറിന് പണികിട്ടും!

Mon, 01 Jul 2024-5:57 pm,

ഉള്ളി / സവാള - തണുപ്പുള്ള ഭക്ഷണമാണ് യോ​ഗർട്ട്. എന്നാൽ ഉള്ളി ശരീരത്തിൽ ചൂടുണ്ടാക്കും. ഇത്തരത്തിൽ ചൂടും തണുപ്പും കൂടി ചേരുമ്പോൾ അത് ദഹനക്കേടിനും വയറ് സംബന്ധമായ മറ്റ് അസ്വസ്ഥതകൾക്കും കാരണമാകും. 

 

മാങ്ങ - തൈരിനൊപ്പം മാങ്ങ കഴിക്കുന്നത് അനാരോ​ഗ്യകരമാണ്. ദഹനപ്രശ്നങ്ങൾക്ക് പുറമെ ചർമ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. ശരീരത്തിലെ പിഎച്ച് ലെവലിന്റെ അസന്തുലനത്തിനും ഇത് കാരണമാകുന്നു. മാങ്ങയുടെ പുളിയും തൈരിന്റെ അമ്ല സ്വഭാവവും കൂടിയാകുമ്പോൾ അത് പിഎച്ച് ലെവലിനെ ബാധിക്കും. കൂടാതെ മാങ്ങ ചൂടുള്ള ഭക്ഷണമാണ്. തൈര് തണുപ്പുള്ളതും. ഇത് ആരോ​ഗ്യത്തിന് നല്ലതല്ല. ചർമപ്രശ്നങ്ങളായ എക്സിമ, ചർമത്തിലെ ചുവന്ന പാടുകൾ എന്നിവയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

 

മത്സ്യം - പ്രോട്ടീൻ അടങ്ങിയ രണ്ട് ഭക്ഷണമാണ് തൈരും മീനും. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനം പ്രയാസമാക്കുന്നു. ഇതുവഴി വയറു വേദന, മറ്റ് ദഹനപ്രശ്നങ്ങൾ എന്നിവയുണ്ടാകും.

 

പഴങ്ങൾ - പഴങ്ങളിൽ ഫ്രക്ടോസ്ഷു​ഗറും തൈരിൽ പ്രോട്ടീനുമുണ്ട്. ഇവ രണ്ടും കൂടി കഴിച്ചാൽ അത് ദഹനക്കേട് ഉണ്ടാക്കും. മാത്രമല്ല നെഞ്ചെരിച്ചിൽ, വയറു വേദന തുടങ്ങിയവയ്ക്കും ഇത് കാരണമാകും. 

 

വറുത്ത ഭക്ഷണങ്ങൾ - ഡീപ്പ് ഫ്രൈ ചെയ്ത എണ്ണ പലഹാരങ്ങൾ കഴിക്കുന്നതിനൊപ്പം ഒരിക്കലും യോഗർട്ട് കഴിക്കരുത്. ഇത് ദഹനക്കേടിനും നെഞ്ചെരിച്ചിലിനും കാരണമാകും. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link