അറിയുമോ, ഉള്ളിക്കൊപ്പം തൈരും ചേരില്ല; തൈര് കഴിച്ചതിന് ശേഷം കഴിച്ച് കൂടാത്ത ഭക്ഷണസാധനങ്ങൾ ഇവയൊക്കെയാണ്
തൈര് കഴിച്ചതിന് ശേഷം മീൻ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും.
തൈരും മാങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാങ്ങ ചൂടും തൈര് തണുപ്പും പുറത്ത് വിടും. ഇത് വിഷാംശം ഉണ്ടാകാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.
തൈരും പാലും ഒരുമിച്ച് കഴിച്ചാൽ വയറിളക്കം, അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകും.
തൈര് കഴിച്ചതിന് ശേഷം എണ്ണമയം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് ദഹനത്തിന്റെ വേഗത കുറയ്ക്കും.
തൈരും സവാളയും ഒരുമിച്ച് കഴിക്കുന്നത് മാങ്ങയും തൈരും ഒരുമിച്ച് കഴിക്കുന്നത് പോലെ തന്നെ പ്രശ്‌നമുണ്ടാക്കും. ഇത് ശരീരത്തിൽ വിഷാംശം ഉണ്ടാകാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകാനും കാരണമാകും.