Urinary infection: മൂത്രമൊഴിക്കുമ്പോൾ വേദന? സൂക്ഷിക്കണം, പ്രശ്നം ഗുരുതരമാണ്!
യൂറിനറി ട്രാക്ട് ഇൻഫെക്ഷൻ ( മൂത്രനാളിയിലെ അണുബാധ ) - പുരുഷന്മാർക്കും സ്ത്രീകൾക്കും മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
മൂത്രനാളി വഴി മൂത്രാശയത്തിലേക്ക് ബാക്ടീരിയ പ്രവേശിക്കുമ്പോഴാണ് മൂത്രനാളിയിൽ അണുബാധ ഉണ്ടാകുന്നത്.
എന്നാൽ, മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ലൈംഗികമായി പകരുന്ന അണുബാധ മൂലവും ആകാനുള്ള സാധ്യതയുണ്ട്.
ലൈംഗികമായി പകരുന്ന അണുബാധയെ പലരും മൂത്രനാളിയിലെ അണുബാധയായി കണ്ട് തള്ളി കളയാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത്. ആരോഗ്യത്തിന് വലിയ അപകടമാണ്.
സ്വകാര്യ ഭാഗത്ത് ചൊറിച്ചിൽ, വജൈനൽ ഡിസ്ചാർജിൽ ഉണ്ടാകുന്ന മാറ്റം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.
മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തസ്രാവവും ഉണ്ടായാൽ അണുബാധ വൃക്കകളെ ബാധിക്കുന്നു എന്ന് മനസിലാക്കി ഉടൻ വൈദ്യസഹായം തേടണം