Pariksha Pe Charcha 2023: പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിച്ച് കേരളത്തിലെ മിടുക്കികൾ; അധ്യാപകരും രക്ഷിതാക്കളും സ്വീകരണം നൽകി

Tue, 31 Jan 2023-5:22 pm,

പരീക്ഷാ പേ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് സംവദിക്കുന്നതിന്  കേരളത്തിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് മിടുക്കികൾ തിരിച്ചെത്തി.

എറണാകുളം ചാത്തമറ്റം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അനശ്വര പി. ലാൽ, തിരുവനന്തപുരം പട്ടം കെ.വി. സ്കൂളിലെ ആർ. അഷ്ടമി എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച്  പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടത്.

വൈകിട്ട് 7:50 ന് വിമാനമാർഗ്ഗം  നെടുമ്പാശേരിയിലെത്തിയ കുട്ടികളെ അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു.

ചാത്തമറ്റം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ലിസ്സി പൗലോസിൻ്റെ  നേതൃത്വത്തിൽ പിടിഎ ആണ് സ്വീകരണം ഒരുക്കിയത്.

ഡൽഹി വിജയ് ചൗക്കിൽ പ്രത്യേക ക്ഷണിതാക്കളായി  റിപ്പബ്ലിക് ദിന പരേഡ് കാണുവാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.

 

കൂടാതെ പൈതൃക മന്ദിരങ്ങൾ സന്ദർശിക്കുവാനും ബീറ്റിംഗ് ദി റിട്രീറ്റ് കാണാനും അവസരം ഉണ്ടായിരുന്നു.

വയനാട് വാളാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ബീനാ ജി യുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ഡൽഹിയിലേക്ക് പോയത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link