patriotic song: ഭാരതമെന്ന പേർ കേട്ടാൽ.... ഓർമകളിലെ ദേശഭക്തി ​ഗാനങ്ങൾ

Wed, 14 Aug 2024-6:20 pm,

ആനന്ദ് മഠം എന്ന നോവലിലെ വരികളാണ് വന്ദേഭാരതം എന്ന ദേശീയ ഗീതം. ബംഗാളി ഭാഷയിലെ ഈ വരികൾ എഴുതിയത് ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ്. 1950 ജനുവരി 24ന് ഇത് ദേശീയ ഗീതമായി അംഗികരിച്ചു.  

എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ മാ തുജേ സലാം എന്ന ഗാനം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരത്തെയും ഐക്യത്തെയും വര്‍ണ്ണിക്കുന്നു. 1997ലാണ് ഈ ഗാനം പുറത്തിറങ്ങിയത്.

റാസി എന്ന ചിത്രത്തിലെ ഏ വതന്‍ എന്ന ശ്രുതി മധുരമായ ഗാനം മാതൃരാജ്യത്തോടുള്ള സ്‌നേഹത്തെയും അഭിമാനത്തെയും വര്‍ണ്ണിക്കുന്നു.

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍ എന്നാരംഭിക്കുന്ന ഗാനം 1964ല്‍ പുറത്തിറങ്ങിയ ആദ്യ കിരണങ്ങള്‍ എന്ന സിനിമയിലേതാണ്. പി.ഭാസ്‌കരന്‍ മാഷാണ് ഈ ഗാനം എഴുതിയത്.

മകനേ.. ഇതിന്ത്യയുടെ ഭൂപടം എന്നാരംഭിക്കുന്ന കവിത എഴുതിയിരിക്കുന്നത് പ്രശസ്ത കവി മധുസൂദനന്‍ നായരാണ്. ദേശ സ്‌നേഹത്തെ പറ്റിയുള്ള കവിതകളില്‍ ഏറെ ശ്രദ്ധേയമാണ് ഈ കവിത.

 

മേരേ ദേശ് കി ധര്‍ത്തി എന്നാരംഭിക്കുന്ന ഗാനം പ്രധാമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ''ജയ് ജവാന്‍ ജയ് കിസാന്‍'' എന്ന മുദ്രാവാക്യം ജനകീയമാക്കുന്നതില്‍  വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link