Trigrahi Yoga: മൂന്ന് ഗ്രഹങ്ങളുടെ സംഗമം സൃഷ്ടിക്കും ത്രിഗ്രഹ യോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടം
മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ബുധനും ഗുരുവും നേരത്തെ തന്നെ മീനരാശിയിലുണ്ട്. ഇതിലൂടെ ശക്തമായ ത്രിഗ്രഹിയോഗം രൂപപ്പെട്ടിട്ടുണ്ട്. ഈ സമയത്ത് ചില രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത ധനനേട്ടങ്ങൾ ലഭിക്കും. അത് ആർക്കൊക്കെ അറിയാം...
മീനം (Pisces): ജ്യോതിഷ പ്രകാരം മീനരാശിയിൽ ത്രിഗ്രഹിയോഗം രൂപപ്പെട്ടു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ യോഗം വളരെ ഫലപ്രദമായിരിക്കും. മീന രാശിയുടെ ലഗ്ന ഭവനത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതുവഴി വ്യക്തിത്വം മെച്ചപ്പെടും, വ്യക്തിയുടെ ആത്മവിശ്വാസവും വർദ്ധിക്കും. ഈ യോഗം നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭാവത്തിലാണ്. അതുകൊണ്ടുതന്നെ നിങ്ങൾ പങ്കാളിത്ത പ്രവർത്തനത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ്. എല്ലാകാര്യത്തിലും വിജയം ലഭിക്കും. ഇണയുടെ പിന്തുണയുണ്ടാകും. അവിവാഹിതർക്ക് വിവാഹാലോചന വരും.
വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ത്രിഗ്രഹ യോഗം അനുകൂലമായിരിക്കും. അഞ്ചാം ഭാവത്തിൽ ഈ യോഗം രൂപപ്പെടുന്നത്. ഇതിനെ സന്താനം, പുരോഗതി, സ്നേഹബന്ധം മുതലായവയുടെ ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഈ സമയം ഇവർക്ക് നിങ്ങൾക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ആത്മീയത, ഗവേഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ടവർക്കും വിജയം ലഭിക്കും. വിദ്യാഭ്യാസരംഗത്ത് പുരോഗതി, മത്സരത്തിൽ വിജയം എന്നിവ ഈ സമയത്ത് നേടാൻ കഴിയും.
ധനു (sagittarius): മീനരാശിയിലെ ത്രിഗ്രഹി യോഗം ഈ രാശിക്കാർക്ക് ഗുണം ചെയ്യും. ജാതകത്തിന്റെ നാലാം ഭാവത്തിലാണ് ഈ യോഗം. ഇത് ശാരീരിക സന്തോഷത്തിന്റെയും അമ്മയുടെയും ഭവനമാണ്. ഈ രാശിക്കാർക്ക് ഈ സമയം ഭൗതിക സുഖങ്ങൾ ലഭിക്കും. വാഹനസുഖവും കൈവരും. ഈ സമയത്ത് നിങ്ങൾക്ക് ഒരു പുതിയ വസ്തു വാങ്ങുന്നതിനെക്കുറിച്ചും ചിന്തിക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)