Ramachandra Boss and Co: ഒടിടിക്ക് മുൻപേ ടെലിവിഷനിൽ; `രാമചന്ദ്ര ബോസ് ആന്റ് കോ` സാറ്റലൈറ്റ് റൈറ്റ്സ് ഇവർക്ക്

Tue, 10 Sep 2024-9:28 pm,

ഇപ്പോഴിതാ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് സംബന്ധിച്ചുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. സൂര്യ ടിവി ആണ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 

 

എന്നാൽ ചിത്രം എപ്പോഴാണ് ഒടിടിയിൽ എത്തുന്നത് എന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

 

ഹനീഫ് അദേനി സംവിധാനം ചെയ്ത് മാജിക് ഫ്രെയിംസ്, പോളി ജൂനിയർ പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ നിവിൻ പോളി, ലിസ്റ്റിൻ സ്റ്റീഫൻ ചേർന്ന് നിർമ്മിച്ച ചിത്രമാണ് ബോസ് ആൻറ് കോ. 

 

ബാലുവ‍​ർ​ഗീസ്, മമിത ബൈജു, ജാഫ‍ർ ഇടുക്കി, ​ഗണപതി, ആർഷ ബൈജു, വിനയ് ഫോ‍ർട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ഒരു മോഷണവുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ പ്രമേയം.

 

വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. മിഥുൻ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് ചിത്രത്തിൻറെ എഡിറ്റർ.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link