Weight Loss: എന്ത് ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ലേ? ഈ വിത്തുകളിലുണ്ട് പരിഹാരം!

Mon, 18 Nov 2024-5:52 pm,

നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് മത്തൻ വിത്ത്. ഇവ ചേർത്ത വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

 

ശരീരത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണ് സൂര്യകാന്തി വിത്ത്. അതുകൊണ്ട് തന്നെ സൂര്യകാന്തി വിത്തിട്ട വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. 

 

ഒമേ​ഗ 3 ഫാറ്റി ആസിഡുകളുടെ ഉറവിടമായ ചണ വിത്ത് ലോകത്തിലെ തന്നെ ഏറ്റവും ഫലപ്രദമായ വിത്തായി കണക്കാക്കുന്നു. ചണ വിത്ത് ചേർത്ത വെള്ളവും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.

 

ശരീരഭാരം കുറയ്ക്കാൻ ഫ്ലാക്സ് സീഡ് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡ് ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. 

 

ശരീരഭാരം കുറയ്ക്കാൻ ചിയാ വെള്ളം കുടിക്കാം. ചിയാ സീഡിൽ നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ദഹനം വളരെ വേ​ഗത്തിൽ നടക്കാൻ സഹായിക്കുന്നു. അമിതമായി കൊഴുപ്പും ഷു​ഗറും കയറുന്നില്ല. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link