Shaheen Shah Afridi Marries Ansha Afridi: ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയും പാക് താരം ഷഹീന്‍ ഷാ അഫ്രീദിയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

Fri, 03 Feb 2023-11:00 pm,

കറാച്ചിയില്‍ നടന്ന ആര്‍ഭാടപൂര്‍ണ്ണമായ ചടങ്ങില്‍ നിലവിലെ പാക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്തു. 

പാക് സ്‌ക്വാഷ് താരം ജഹാംഗിര്‍ ഖാന്‍, ഐസിസിയുടെ ജനറല്‍ മാനേജര്‍ വസീം ഖാന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു. 

ബാബര്‍ അസിമിനെ കൂടാതെ പാക് ടീമിലെ ഷഹീന്‍റെ  സഹതാരങ്ങളായ സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, നസീം ഷാം എന്നിവരും നിക്കാഹില്‍ പങ്കെടുത്തു. 

 

കറാച്ചിയിലെ സകരിയ പള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. 

അതിനുശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിവാഹസത്കാരവും നടത്തിയിരുന്നു.

വിവാഹത്തിന് രണ്ട് ദിവസം മുമ്പ് തന്നെ ഷഹീന്റെ കുടുംബം കറാച്ചിയില്‍ എത്തിയിരുന്നു.  വ്യാഴാഴ്ച്ചയായിയിരുന്നു മൈലാഞ്ചിയിടല്‍ ചടങ്ങ്. 

ഇരുപാക് ടീമിലെ യുവ പേസ് ബൗളറാണ് 22-കാരനായ ഷഹീന്‍ ഷാ അഫ്രീദി.  ഷാഹിദ് അഫ്രീദിയുടെ മൂത്ത മകളായ അന്‍ഷ ഡോക്ടറാണ്. നിലവില്‍ ലണ്ടനില്‍ വിദ്യാര്‍ഥിനിയാണ്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link