Shani Dasha Remedies: ശനി ദശയും ഐശ്വര്യം നൽകും, ഈ പ്രതിവിധികള്‍ ചെയ്താൽ മതി

Thu, 16 Mar 2023-1:16 pm,

ജ്യോതിഷം അനുസരിച്ച് മകരം, കുംഭം, തുലാം, കർക്കടകം എന്നീ രാശിയിൽ നിൽക്കുന്ന ശനി താരതമ്യേന ദോഷം ചെയ്യാറില്ല. ഇത് ശുഭഫലങ്ങൾ നൽകുന്നവനും ഉദ്ദിഷ്ട കാര്യങ്ങൾ സാധിപ്പിച്ചു തരുന്നവനുമാണ്. എന്നാല്‍, ശനിയുടെ മഹാദശ ചിലര്‍ക്ക് ദോഷങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും. എന്നാല്‍, ശനിയുടെ  മഹാദശയും ഏറെ പ്രശ്നങ്ങള്‍ കൂടാതെ കടന്നുപോകും, ചില പ്രത്യേക പ്രതിവിധികള്‍ ചെയ്‌താല്‍ മാത്രം മതി. അതായത്, ജ്യോതിഷ പ്രകാരം, ശനിയാഴ്ചകളിൽ സ്വീകരിയ്ക്കുന്ന ചില നടപടികൾ ഒരു വ്യക്തിയെ ശനിയുടെ അർദ്ധരാശി, മഹാദശ എന്നിവയുടെ അശുഭകരമായ ഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. 

ഹനുമാൻ ശനിദോഷം നീക്കും

രാമഭക്തനായ ഹനുമാനില്‍ അഭയം പ്രാപിക്കലാണ് ശനിയുടെ പ്രകോപത്തില്‍നിന്ന് മുക്തി നേടാനുള്ള ഏറ്റവും എളുപ്പമാർഗ്ഗമെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. ഹനുമാനെ ആരാധിക്കുന്നവരെ ശനി ദേവൻ ഒരിക്കലും ശല്യപ്പെടുത്താറില്ല എന്നാണ് പറയപ്പെടുന്നത്.ഹനുമാന്‍റെ അനുഗ്രഹത്താൽ ശനി ദേവന്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മാറുമെന്ന് പറയപ്പെടുന്നു. ശനി, ചൊവ്വ ദിവസങ്ങളിൽ ഹനുമാനെ പൂജിക്കുന്നതിലൂടെ പ്രസാദം അർപ്പിക്കുന്നതിലൂടെ  ഗ്രഹങ്ങളുടെ അശുഭഫലങ്ങൾക്കൊപ്പം, ശനിയുടെ കോപവും ഒഴിവാക്കാം.

പരമശിവനെ ആരാധിക്കുന്നത് കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.

ശിവനെ ആരാധിക്കുന്നത് ശനിദോഷം കുറയ്ക്കുമെന്ന് പറയപ്പെടുന്നു. ശനി കോപം അനുഭവിക്കുന്നവർ ഗംഗാജലം കൊണ്ട് ശിവന് പതിവായി അഭിഷേകം ചെയ്യുന്നതും ശിവ താണ്ഡവ സ്തോത്രം ചൊല്ലുന്നതും ഗുണം ചെയ്യും.

നവ ഗ്രഹങ്ങളുടെ ദോഷഫലങ്ങളിൽ നിന്നുള്ള മോചനം

പരമശിവന്‍ കൃപ ചൊരിയുന്നവരുടെ മേല്‍ ശനിദേവനും  സന്തുഷ്ടനാകുമെന്നാണ് പറയപ്പെടുന്നത്‌.  ശിവന്‍റെ  കൃപയാൽ ശനി, രാഹു, കേതു തുടങ്ങിയ ഒമ്പത് ഗ്രഹങ്ങളും തങ്ങളുടെ അശുഭഫലങ്ങൾ ഉപേക്ഷിച്ച് ശുഭ ഫലങ്ങൾ നൽകാൻ തുടങ്ങുന്നു. സ്ഥിരമായി ശിവനെ അഭിഷേകം ചെയ്യുന്ന ആളിൽ ശനിയുടെ കോപം ഉണ്ടാകാറില്ല.  

 ശനിദേവനെ പ്രീതിപ്പെടുത്താൻ പ്രതിവിധി

ശനി ദേവനെ പ്രീതിപ്പെടുത്താൻ, ശനിയാഴ്ച ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുക. കറുത്ത വസ്ത്രങ്ങൾ, ചെരിപ്പുകൾ, കുട, കറുത്ത പുതപ്പ്, കടുകെണ്ണ, ഇരുമ്പ് മുതലായവ ശനിയാഴ്ച ദാനം ചെയ്യുന്നത് ഗുണകരമാണ്. ഈ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ ശനിദോഷം കുറയുന്നു. നിങ്ങൾക്ക് ഈ നടപടികളൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ശനിയാഴ്ച ഒരു ദരിദ്രനെ സഹായിക്കുക, ഇത് ശനി ദേവനെ സന്തോഷിപ്പിക്കുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link