Kendra Trikona Rajayoga: ശുക്ര ശനി സംയോഗത്താൽ രാജയോഗം; ഇവർക്ക് ലഭിക്കും സമ്പത്തും, സർവ്വൈശ്വര്യങ്ങളും!
Kendra Trikona Rajayoga 2024: ജ്യോതിഷത്തിൽ ശനിയെ നീതിയുടെയും ന്യായത്തിന്റെയും ദേവനായിട്ടാണ് കണക്കാക്കുന്നത്. നിലവിൽ ശനി അതിൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ്. ഇതിലൂടെ 30 വർഷത്തിന് ശേഷം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്.
സെപ്റ്റംബർ 18 ന് ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും അതിലൂടെയും കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ സെപ്റ്റംബറിൽ ഇരട്ട രാജയോഗം രൂപീകരിച്ചിരിക്കുകയാണ്.
ജ്യോതിഷ പ്രകാരം ജാതകത്തിൽ 4, 7, 10 എന്നിങ്ങനെ 3 കേന്ദ്ര ഗൃഹങ്ങളും 1, 5, 9 എന്നിങ്ങനെ 3 ത്രികോണ ഗൃഹങ്ങളും പരസ്പരം കൂടിച്ചേരുകയോ മുഖാമുഖമോ വരുമ്പോഴാണ് കേന്ദ്ര ത്രികോണ രാജയോഗം ഉണ്ടാകുന്നത്
കേന്ദ്ര ത്രികോണ രാജയോഗം ചിലർക്ക് ഭാഗ്യമായി കണക്കാക്കപ്പെടുന്നു. ഇത്തരത്തിൽ ശനിയുടെയും ശുക്രൻ്റെയും ചലനം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...
മേടം (Aries): ശനിയിലൂടെ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇവർക്കും അനുകൂലമാണ്. വരുമാനം വർദ്ധിക്കുന്നതോടെ പുതിയ സ്രോതസ്സുകൾ സൃഷ്ടിക്കും, നിക്ഷേപത്തിൽ നിന്ന് ലാഭമുണ്ടാകാം, ജീവനക്കാരന് ശമ്പള വർദ്ധനയ്‌ക്കൊപ്പം പ്രമോഷൻ്റെ ആനുകൂല്യം ലഭിക്കും, നിക്ഷേപത്തിൽ നിന്നും ഭാവിയിൽ വലിയ നേട്ടങ്ങൾ ലഭിക്കും, മുടങ്ങിക്കിടന്ന ജോലികൾക്ക് പൂർത്തിയാക്കും
തുലാം (libra): കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ വളരെക്കാലമായി വിചാരിച്ച പദ്ധതികൾ നടക്കും, വ്യക്തിത്വം മെച്ചപ്പെടും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത, വിവാഹിതർക്ക് സന്തോഷകരമായ ദാമ്പത്യ ജീവിതം ഉണ്ടാകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും
മിഥുനം (Gemini): ശുക്രൻ്റെ സംക്രമവും കേന്ദ്ര ത്രികോണ രാജയോഗവും ഇവർക്കും ഗുണകരമായിരിക്കും. ബിസിനസ്സ് വിപുലീകരണത്തിനായി തയ്യാറാക്കിയ പദ്ധതികൾ വിജയിക്കും, സമൂഹത്തിൽ ബഹുമാനം ലഭിക്കും, തൊഴിൽ മേഖലകളിൽ പുതിയ അവസരങ്ങൾ ലഭിക്കും
കുംഭം (Aquarius): ശുക്രനാൽ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, കരിയറിൽ പുരോഗതി ഉണ്ടായേക്കാം. ഭൗതിക സുഖങ്ങൾ കൈവരും, രാജ്യത്തിനകത്തും പുറത്തും ഒരു യാത്ര പോകാണ് യോഗം, മത്സരബുദ്ധിയുള്ള വിദ്യാർത്ഥികൾക്ക് ഏത് പരീക്ഷയിലും വിജയം നേടാണ് കഴിയും, ശനിയുടെ കേന്ദ്ര ത്രികോണ രാജയോഗം ആത്മവിശ്വാസം വർദ്ധിപ്പിക്കും
ചിങ്ങം (Leo): ശനി രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഈ രാശിക്കാർക്കും ഗുണം നൽകും. ദാമ്പത്യ ജീവിതം അതിമനോഹരമായിരിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വന്നേക്കാം, ജോലിയിലും ബിസിനസ്സിലും നിങ്ങൾ അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും അവസാനിക്കും, പുതിയ വരുമാന മാർഗ്ഗങ്ങൾ തെളിയും, ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെൻ്റും ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)