Double Rajayoga: 30 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഈ രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം!

Tue, 04 Jun 2024-7:42 am,

ജ്യോതിഷം അനുസരിച്ച് ശശ് ബുധാദിത്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുന്നു, അതുമൂലം ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ അട്ടിമറി വിജയം ലഭിച്ചേക്കാം.

ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് രാശി മാറ്റുകയും അതിലൂടെ ഐശ്വര്യവും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.  ഇത് പൊതുവെ മനുഷ്യജീവിതത്തെയും ലോകത്തെയും ബാധിക്കാറുമുണ്ട്.

കർമ്മ ഫലദാതാവായ ശനി 30 വർഷത്തിന് ശേഷം തൻ്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

അതുപോലെ സൂര്യനും ബുധനും ഇപ്പോൾ ഇടവ രാശിയിൽ സഞ്ചരിക്കുകയാണ്.  അതിലൂടെ  ബുധാദിത്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അതായത് ബുധാദിത്യ രാജയോഗവും ശശ് രാജയോഗവും ഒരുമിച്ചാണ് രൂപപ്പെടുന്നത്.

ഇതിലൂടെ ചില രാശിക്കാർക്ക് രാഷ്ട്രീയത്തിൽ വൻ വിജയം ലഭിക്കും. കൂടാതെ ഈ തിരഞ്ഞെടുപ്പുകളിൽ ഇവർ വിജയിച്ചാൽ സ്ഥാനമാനങ്ങളും ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

 

കുംഭം (Aquarius): ഈ രാശിക്കാർക്ക് ബുധാദിത്യ, ശശ് രാജയോഗത്തിന്റെ രൂപീകരണം വൻ ഗുണങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ലഗ്ന ഭവനത്തിൽ ശഷ് മഹാപുരുഷ് രാജയോഗം രൂപം കൊള്ളുന്നു, അതുപോലെ നാലാം ഭാവത്തിൽ ബുധാദിത്യ രാജയോഗം രൂപം കൊള്ളുന്നു. അതിനാൽ ഈ സമയത്ത് ഇവർക്ക് ജനപ്രീതി വർദ്ധിക്കും, ബഹുമാനവും ആദരവും ലഭിക്കും. രാഷ്ട്രീയവുമായി ബന്ധമുള്ളവർക്ക് ഈ സമയത്ത് വിജയം ലഭിക്കും. സ്ഥാനം ലഭിച്ചേക്കാം. 

ഇടവം (Taurus):  ബുധാദിത്യ രാജയോഗവും ശശ് രാജയോഗവും ഈ രാശിക്കാകർക്കും അനുകൂലമായിരിക്കും. കാരണം ഇടവ രാശിയുടെ കർമ്മ ഭവനത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്, അതുപോലെ ലഗ്നഭാവത്തിൽ ബുധാദിത്യ രാജയോഗവും രൂപം കൊള്ളുന്നു. അതിനാൽ ഈ സമയത്ത് നിങ്ങൾക്ക് ജോലിയിലും ബിസിനസ്സിലും നല്ല വിജയം ലഭിക്കും

വൃശ്ചികം (Scorpio): ഈ രാശിക്കാർക്കും ഈ രണ്ടു രാജയോഗങ്ങളും വലിയ നേട്ടങ്ങൾ നൽകും. കാരണം ഈ രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്.  അതുപോലെ ഏഴാം ഭാവത്തിലാണ് ബുധാദിത്യ രാജയോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാൽ, ഈ കാലയളവിൽ നിങ്ങൾക്ക് ആദരവും ബഹുമാനവും വർദ്ധിക്കും

(Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link