Eggs: അധികം മുട്ട കഴിച്ചാൽ എന്താണ് പ്രശ്നം? എത്ര എണ്ണം വരെ കഴിക്കാം?
മുട്ട പോഷക സമ്പുഷ്ടമായ ഭക്ഷണമാണ്. അവയിൽ പ്രോട്ടീൻ, കാത്സ്യം, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ദിവസവും രണ്ട് മുട്ട കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കും. എന്നാൽ, അമിതമായി മുട്ട കഴിക്കുന്നത് ദോഷം ചെയ്യും.
മുട്ടയിൽ കലോറിയും കൊഴുപ്പും വളരെ കൂടുതലാണ്. ആഴ്ചയിൽ 12 മുട്ടകൾ വരെ കഴിക്കാമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ പറയുന്നത്.
ഇവയിൽ കലോറി കൂടുതലായതിനാൽ ശരീരത്തിൽ കൊളസ്ട്രോളിൻറെ അളവ് വർധിപ്പിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകും.
Disclaimer: ഇക്കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധൻറെ ഉപദേശത്തിന് പകരമല്ല.