Malika Rajayoga: 100 വർഷങ്ങൾക്ക് ശേഷം വരുന്ന ഈ രാജയോഗം ഇവർക്ക് നൽകും ആഡംബര ജീവിതവും അസൂയാവഹമായ നേട്ടങ്ങളും!

Tue, 25 Jun 2024-7:58 am,

ജ്യോതിഷപ്രകാരം ശുക്രൻ, സൂര്യൻ, ബുധൻ എന്നിവർ ചേർന്നാണ് മാലിക രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. 

Malika Rajyog 2024: ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി ശുഭ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കാറുമുണ്ട്. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തും ബാധിക്കും. 

നിലവിൽ മിഥുന രാശിയിൽ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും ധനദാതാവ് ശുക്രനും ഒപ്പം ബുധനും സഞ്ചരിക്കുകയാണ്. ഈ സംഗമം മാലിക യോഗം സൃഷ്ടിച്ചിരിക്കുകയാണ്. 

ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതിയും ഉണ്ടാകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം...

മേടം (Aries): ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങൾ നൽകും.  കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്.  ഇതിലൂടെ ഈ സമയം വരുമാനം വർദ്ധിക്കും,  ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ജോലിയുള്ളവർക്ക് ആനുകൂല്യവും പദവിയും ലഭിക്കും. 

മിഥുനം (Gemini): ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും.  കാരണം ശുക്രനും ബുധനും സൂര്യനും ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സഞ്ചരിക്കുന്നത്.  ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ധൈര്യം വർദ്ധിക്കും, തീരുമാനമെടുക്കാനുള്ള കഴിവ് മികച്ചതാക്കും,  ദാമ്പത്യ ജീവിതം നല്ലതായിരിക്കും. 

ചിങ്ങം (Leo): ഈ യോഗം ഇവർക്കും സുവർണ്ണ നേട്ടങ്ങൾ നൽകും. ഇവിടെ മൂന്നു ഗ്രഹങ്ങളും വരുമാന ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും,  പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും,  തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും  നേട്ടങ്ങൾ ലഭിക്കും കരിയർ പുതിയ ഉയരങ്ങളിലെത്തും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link