Swasika Marriage: എല്ലാ ജനുവരിയിലും എന്റെ കല്ല്യാണ വാർത്ത കേൾക്കാറുണ്ട്.. ഇതും ഒരു ജനുവരി; സ്വാസികയുടെ മറുപടി വൈറൽ
ടെലിവിഷൻ സീരിയലുകകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ പ്രേം ജേക്കബ് ആണ് വരൻ.
ജനുവരി 26ന് തിരുവനന്തപുരത്ത് വെച്ചാണ് സ്വാസികയുടെ പ്രേമിന്റെയും വിവാഹം. അടുത്ത ദിവസം ജനുവരി 27ന് കൊച്ചിയിൽ വെച്ച് സുഹൃത്തുക്കൾക്കായുള്ള റിസെപ്ഷനും ഉണ്ടാകുന്നതായിരിക്കും.
ഇതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് സ്വാസിക നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുന്നത്.
എല്ലാ ജനുവരി മാസത്തിലും തന്റെ വിവാഹത്തെക്കുറിച്ച് വാർത്തകൾ പരക്കാറുണ്ട്. ഇതും ഒരു ജനുവരി അതുകൊണ്ടാകും എന്നാണ് താരം പറഞ്ഞത്.
സ്വാസികയുടെ വിവാഹത്തെക്കുറിച്ച് ചില ന്യൂസുകൾ കേൾക്കുന്നുണ്ടല്ലോ അതിനെക്കുറിച്ചെന്താണ് പറയാനുള്ളത് എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്.
തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഷൈൻ ടോം ചാക്കോയ്ക്കൊപ്പം നൽകിയ ഇന്റർവ്യൂവിലാണ് സ്വാസിക ഈ രീതിയിൽ പ്രതികരിച്ചത്.
ഉണ്ണിമുകുന്ദനേയും മണിക്കുട്ടനെയും ഒക്കെ ചേർത്ത് നിരവധി തവണ എന്റെ വിവാഹവാർത്തകൾ എത്തിയിട്ടുണ്ട്.