Amala Paul: അഭിനയത്തെ എതിർത്ത വീട്ടിൽ നിന്ന് അമല പോൾ എങ്ങനെ നടിയായി, താരത്തെ പറ്റി അറിയാത്തത് ചിലത്
വീട്ടിൽ അഭിനയിക്കാൻ പോവേണ്ടെന്ന് പറഞ്ഞെങ്കിലും സഹോദരൻ അഭിജിത്ത് പോളിൻറെ പിന്തുണയാണ് അമല പോളിനെ സിനിമയിലേക്ക് എത്തിച്ചത്
ദൈവ തിരുമകളിൻറെ ഷൂട്ടിങ്ങിലാണ് താരം സംവിധായകൻ എഎൽ വിജയ്യുമായി പ്രണയത്തിലാകുന്നത്. 2014 ജൂണിൽ ഇരുവരും വിവാഹിതരായെങ്കിലും പിന്നീട് പിരിഞ്ഞു
2016-ലാണ് ഏഎൽ വിജയ് യുമായി താരം വേർ പിരിഞ്ഞത്. ഇവരുടെ വേർ പിരിയലും വലിയ വാർത്തയായിരുന്നു
സമീപകാലത്താണ് തൻറെ മറ്റൊരു ബന്ധം അമല പോൾ അനൗൺസ് ചെയ്തത് ബിസിനസുകാരനായ ജഗത് ദേശായി ആണ് വരൻ
ഇരുവരും ചേർന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം അമല സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു