Side effects of spices: ഇഞ്ചി മുതൽ മഞ്ഞൾ വരെ; അറിയാം സുഗന്ധവ്യഞ്ജനങ്ങളുടെ പാർശ്വഫലങ്ങൾ
ദിവസവും 6 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കുന്നത് വയറിളക്കം, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്.
മഞ്ഞൾ അധികമാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കുകയും, കരളിനെ തകരാറിലാക്കുകയും ചെയ്യുന്നു. അതിനാൽ മഞ്ഞളിന്റെ ദൈനംദിന ഉപയോഗം 3 ഗ്രാം ആയി പരിമിതപ്പെടുത്തുക.
വളരെയധികം ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാക്കാനും സാധ്യതയുണ്ട്. പ്രതിദിനം 2-4 ഗ്രാമ്പൂ കഴിക്കുന്നതാണ് ഉത്തമം.
വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിതോപയോഗം വയറുവേദന, ഗ്യാസ്, വായ്നാറ്റം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും.
പ്രമേഹമുള്ളവരാണെങ്കിൽ വയനയില അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ചിലരിൽ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്.
പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും.
ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. എന്നാലിത് അമിതമാകുന്നത് തലക്കറക്കത്തിനും ഉത്കണ്ഠ, ആശയക്കുഴപ്പം എന്നിവയ്ക്കും കാരണമാകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)