Uric acid: യൂറിക് ആസിഡ് ഉയരുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
പുരുഷന്മാരിൽ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഏഴിൽ കുറവായിരിക്കണം. സ്ത്രീകളിൽ യൂറിക് ആസിഡിന്റെ അളവ് ആറിലും കുറവായിരിക്കണം.
യൂറിക് ആസിഡിന്റെ ഉത്പാദനം കൂടുമ്പോഴാേ വിസർജനം കുറയുമ്പോഴോ ആണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത്.
ഉയർന്ന യൂറിക് ആസിഡ് മൂത്രത്തിൽ കല്ല് പോലുള്ള പ്രശ്നങ്ങൾക്കും വൃക്കത്തകരാറുകൾക്കും കാരണമാകാം.
കാലിലെ പെരുവിരൽ സന്ധിക്കുണ്ടാകുന്ന അതിശക്തമായ വേദനയാണ് യൂറിക് ആസിഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം.
യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ശരീരഭാരം കുറയ്ക്കുകയും മദ്യപാനം ഒഴിവാക്കുകയും വേണം.