Gajalakshmi Yoga: 12 വർഷത്തിനു ശേഷം മിഥുന രാശിയിൽ ഗജലക്ഷ്മീ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

Mon, 11 Nov 2024-11:15 am,

അടുത്തവർഷം അതായത് 2025 ൽ ദേവഗുരു വ്യാഴം മിഥുനത്തിൽ പ്രവേശിക്കും. ഇവിടെ ശക്രനുമായി കൂടിച്ചേർന്ന് ഗജലക്ഷ്മി രാജയോഗം സൃഷ്ടിക്കും.  ഇതിലൂടെ ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ.

ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങളിൽ വ്യാഴം വളരെ ശുഭകരമായ ഒരു ഗ്രഹമാണ്. വ്യാഴം  ഒരു നിശ്ചിത കാലയളവിനുശേഷം അതിൻ്റെ രാശി മാറ്റാറുണ്ട്. അതിൻ്റെ ഫലം എല്ലാ രാശിക്കാരിലും കുറച്ചു നാൾ ഉണ്ടാകും. വ്യാഴം ഏകദേശം 1 വർഷത്തിനുശേഷമാണ് അതിൻ്റെ രാശി മാറുന്നത്.

വ്യാഴത്തിന് ഒരു രാശി ചക്രം മൊത്തത്തിൽ പൂർത്തിയാക്കാൻ 12 വർഷമെടുക്കും. വ്യാഴത്തെ അറിവ്, കുട്ടികൾ, ജ്യേഷ്ഠൻ, അധ്യാപകൻ, വിദ്യാഭ്യാസം, മതപരമായ ജോലി എന്നിവയുടെ ഘടകമായിട്ടാണ്‌ കണക്കാക്കുന്നത്. ഈ സമയമ വ്യാഴം ശുക്ര രാശിയായ ഇടവത്തിൽ സ്ഥിതിചെയ്യുന്നു.

ഇനി 2025 ൽ രാശി മാറി മിഥുന രാശിയിൽ പ്രവേശിക്കും. ഇതോടൊപ്പം ശുക്രനും 2025 ൽ രാശി മാറി ജൂലൈ മാസത്തിൽ മിഥുന രാശിയിൽ എത്തും, ഇവിടെ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരളിലൂടെ ഗജലക്ഷ്മി എന്ന രാജയോഗം രൂപം കൊള്ളും.

അത്തരമൊരു സാഹചര്യത്തിൽ ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. 2025-ൽ മിഥുന രാശിയിൽ രൂപം കൊള്ളുന്ന ഗജലക്ഷ്മീ രാജയോഗം ഏതൊക്കെ രാശിക്കാർക്ക് ഭാഗ്യം നൽകുമെന്ന് നോക്കാം...

 

പഞ്ചാംഗം അനുസരിച്ച് വ്യാഴത്തിൻ്റെ സ്ഥാനം 2025 മെയ് 14 ന് രാത്രി 11:20 ന് മിഥുന രാശിയിൽ പ്രവേശിക്കും. ശുക്രൻ ജൂലൈ 26ന് രാവിലെ 9:02 ന് മിഥുന രാശിയിൽ പ്രവേശിക്കും. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രൻ രണ്ടാം രാശിയിലേക്ക് നീങ്ങുന്നത് വരെ അതായത് ആഗസ്റ്റ് 21 വരെ ശുക്ര-വ്യാഴ കൂടിച്ചേരലിലൂടെ  ഗജലക്ഷ്മി രാജയോഗം രൂപപ്പെടും.

മിഥുനം (Gemini): ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടായിരിക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും. ജീവിതത്തിൽ ദീർഘകാലമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും, കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കാം. ബിസിനസ്സിലും വലിയ ലാഭം ലഭിക്കാൻ സാധ്യത. 

ചിങ്ങം (Leo): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ വ്യാഴ-ശുക്ര സംയോജനം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. നിരവധി പുതിയ തൊഴിലവസരങ്ങൾ ലഭിച്ചേക്കാം, ശമ്പള വർദ്ധനയോടെയുള്ള ജോലി ലഭിക്കും. നിങ്ങൾക്ക് ബിസിനസ്സിൽ ധാരാളം ലാഭം നേടാനും കഴിയും. ആരോഗ്യം നല്ലതായിരിക്കും.

തുലാം (Libra): ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഗജലക്ഷ്മി രാജയോഗം രൂപപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും ഭാഗ്യമുണ്ടാകും, പല യാത്രകളും ആവശ്യമായി വന്നേക്കാം അതിൽ നിന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ നിരവധി പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യത, നിങ്ങളുടെ ജോലിയും അർപ്പണബോധവും കണക്കിലെടുക്കുമ്പോൾ ചില വലിയ ഉത്തരവാദിത്തങ്ങൾ നിങ്ങളെ ഏൽപ്പിച്ചേക്കാം. ഇതോടൊപ്പം നിങ്ങൾക്ക് ധാരാളം പണവും നേടാം. നിങ്ങൾ ദ്രുതഗതിയിലുള്ള പുരോഗതിയിലേക്ക് നീങ്ങും. പ്രണയ ജീവിതം നല്ലതായിരിക്കും. കുടുംബവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ അവസാനിച്ചേക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link