Health Tips: കുടവയർ കുറയ്ക്കാൻ ചില എളുപ്പവഴികൾ
ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് കുടവയറ് കുറയ്ക്കാനും, ഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് സഹായിക്കും.
അമിതവണ്ണവും വയറും കുറയ്ക്കാൻ സഹായിക്കുന്ന നമ്മുടെ അടുക്കളയിൽ തന്നെ കാണുന്ന മറ്റൊരു വസ്തുവാണ് കറുവപ്പട്ട. കറുവപ്പട്ട സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കാൻ സഹായിക്കും.
സ്ഥിരമായി ഉലുവ കഴിക്കുന്നതും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹനം സുഗമമാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും ഉലുവ കഴിക്കുന്നത് സഹായിക്കും.
അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തുവാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ രക്തത്തിലെ പ്രമേഹത്തിന്റെ അളവ് കുറയ്ക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും.