Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!
എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് സംക്രമിക്കും, കേതു ഒന്നര വർഷത്തിനുള്ളിൽ രാശിമാറും. അതേസമയം ചൊവ്വ ഏകദേശം 2 മാസത്തിനുള്ളിൽ രാശിമാറും. 2023 ഒക്ടോബർ 3 ന് ചൊവ്വ സംക്രമിച്ച് തുലാം രാശിയിൽ പ്രവേശിക്കും. ഈ സമയം കേതു ഇതിനകം തുലാം രാശിയിൽ തന്നെയുണ്ട്. ഇതിലൂടെ തുലാം രാശിയിൽ ചൊവ്വ-കേതു സംയോഗം രൂപപ്പെടും.
കേതു 2023 ഒക്ടോബർ 30 വരെ തുലാം രാശിയിൽ തുടരും. ഇതിലൂടെ ഒക്ടോബർ 3 മുതൽ 30 വരെയുള്ള ചൊവ്വ-കേതു സംഗമം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ഇതിന്റെ ഫലം 3 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ചൊവ്വയും കേതുവും ഇവർക്ക് ആളുകൾക്ക് ധാരാളം നേട്ടങ്ങൾ നൽകും, മാത്രമല്ല ജീവിതത്തിൽ നല്ല ദിവസങ്ങൾ വന്നു ചേരുകയും ചെയ്യും. തുലാം രാശിയിൽ ചൊവ്വയും കേതുവും ചേരുമ്പോൾ ഏതൊക്കെ രാശിക്കാർക്കാണ് അനുഗ്രഹം ലഭിക്കുകയെന്ന് നോക്കാം.
കന്നി (Virgo): ചൊവ്വകേതു യുതി ഈ രാശിക്കാർക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. ഇവർക്ക് അപ്രതീക്ഷിതമായി ധനേട്ടം ഉണ്ടാകും. ഇത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും, സമ്മർദ്ദം ഇല്ലാതാകും, നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടുന്നതിൽ ആശ്വാസം ലഭിക്കും. കല, മാധ്യമം, അഭിനയം, പാട്ട്, വിപണി എന്നിവയുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം പ്രത്യേകിച്ചും അനുകൂലമായിരിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ചൊവ്വയും കേതുവും ചേർന്ന് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും വീര്യവും വർദ്ധിക്കും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാകും. ബിസിനസ് നന്നായി നടക്കും. വിദേശത്തു നിന്നും ലാഭം ഉണ്ടാകും. സാമ്പത്തിക നേട്ടത്തിന് ശക്തമായ സാധ്യതയുണ്ട്. നിങ്ങളുടെ സംഭാഷണ ശൈലി മെച്ചപ്പെടുത്തുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും. രാഷ്ട്രീയരംഗത്ത് സജീവമായിരിക്കുന്നവർക്ക് ഈ സമയം ചില നേട്ടങ്ങൾ ലഭിക്കും.
മകരം (Capricorn): കേതുവും ചൊവ്വയും കൂടിച്ചേരുന്നത് മകരം രാശിക്കാർക്ക് പലവിധ നേട്ടങ്ങൾ നൽകും. പ്രത്യേകിച്ച് ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങളുടെ തൊഴിൽ സാധ്യതകൾ വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പദവിയും സ്ഥാനമാനങ്ങളും ലഭിക്കും. ജോലി മാറാനുള്ള പദ്ധതി വിജയിക്കും. ബിസിനസുകാർക്ക് നല്ല ഓർഡറുകൾ ലഭിക്കും. വസ്തുവോ വാഹനമോ വാങ്ങാൻ യോഗം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)