ദുബായ് : കഴിഞ്ഞ വർഷം നടന്ന ഐസിസി ട്വന്റി ലോകകപ്പിൽ ഇന്ത്യക്ക് മേൽ പാകിസ്ഥാൻ സൃഷ്ടിച്ചത് ഇത്തവണ ഏഷ്യ കപ്പിലും തുടരുമെന്ന് പാക് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ട് പാകിസ്ഥാൻ ടീം ഇന്ത്യയെ ലോകകപ്പിൽ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്. പത്ത് വിക്കറ്റിനാണ് പാക് ടീം ഇന്ത്യൻ സംഘത്തെ തകർത്തത്. അതേ ആധിപത്യം ഇന്ന് യുഎഇയിൽ തന്നെ വെച്ച് നടക്കുന്ന ഇന്ത്യ പാകിസ്ഥാൻ ഏഷ്യ കപ്പ് മത്സരത്തിലും  തുടരുമെന്ന് ഷദാബ് ഖാൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"എല്ലാ മത്സരവും ഒരു പുതിയ തുടക്കമാണ്, കഴിഞ്ഞ മത്സരം ഒരു ചരിത്രമായിരന്നു. അതേ മാനിസിക സ്ഥിതി പിന്തുടർന്ന് ഇന്ത്യയെ ഞങ്ങൾ തോൽപ്പിക്കും. അതേ പ്രകടനം വീണ്ടും ആവർത്തിക്കാൻ ഞങ്ങൾ ശ്രമിക്കും" പാക് ഉപനായകൻ പറഞ്ഞു.  കൂടാതെ ഇന്ത്യയയും പാകിസ്ഥാനും തമ്മിൽ നേർക്കുനേരെത്തുമ്പോൾ അതിന്റേതായ സമ്മർദമുണ്ട്. പക്ഷെ തങ്ങൾ അതിനെയെല്ലാം പോസിറ്റീവായ രീതിയിലെ കാണൂ ഷദാബ് ഖാൻ കൂട്ടിച്ചേർത്തു. കോവിഡ് സമയത്താണ് ഇന്ത്യ പാകിസ്ഥാൻ താരങ്ങൾക്കിടയിൽ സൗഹൃദ ബന്ധം കൂടുതൽ വളരാൻ ഇടയാക്കിയതെന്നും ഖാൻ അറിയിച്ചു. 


ALSO READ : കോവിഡ് മുക്തനായി രാഹുല്‍ ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നു 


അതേസമയം  വിരാട് കോലി ഇതിഹാസമാണെന്നും ഇന്ത്യൻ താരം മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കുന്നുമുണ്ട്. എന്നാൽ കോലി സെഞ്ചുറി അടിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നുണ്ട്, പക്ഷെ അത് തങ്ങൾക്കെതിരെ അല്ല. അദ്ദേഹം മൈതാനത്തുണ്ടെങ്കിൽ അത് തങ്ങൾക്കൊരു വില്ലുവിളി തന്നെയാണെന്ന് പാകിസ്ഥാൻ  ഉപനായകൻ കൂട്ടിച്ചേർത്തു. 


എന്നാൽ ടീമിൽ നേരിട്ടിരിക്കുന്ന പരിക്ക് ഒരിക്കിലും തങ്ങളുടെ കൈകളിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും ക്രിക്കറ്റ് ഒരു വ്യക്തികേന്ദ്രീഗത മത്സരമല്ല. ടീമിലെ എല്ലാവരും വിജയികളാണ്, തങ്ങൾ അവരിൽ വിശ്വസിക്കുന്നുയെന്ന് ഖാൻ പറഞ്ഞു. 


ALSO READ : Asia Cup 2022 : ആദ്യം കൈ കൊടുക്കാം...! ഏഷ്യ കപ്പ് പോരാട്ടത്തിനുള്ള പരിശീലനം ആരംഭിച്ച് ഇന്ത്യ; തിരിച്ചടിയായി ദ്രാവിഡിന്റെ കോവിഡ്


വൈകിട്ട് 7.30ന് ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യ പാക് മത്സരം. സ്റ്റാർ നെറ്റുവർക്ക് സംപ്രേഷണം ചെയ്യുന്ന മത്സരം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഓൺലൈനായി കാണാൻ സാധിക്കുന്നതാണ്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.