Asia Cup 2022 : ആദ്യം കൈ കൊടുക്കാം...! ഏഷ്യ കപ്പ് പോരാട്ടത്തിനുള്ള പരിശീലനം ആരംഭിച്ച് ഇന്ത്യ; തിരിച്ചടിയായി ദ്രാവിഡിന്റെ കോവിഡ്

 India vs Pakistan Asia Cup ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 10:19 PM IST
  • ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യമേറ്റുമുട്ടുന്ന പാകിസ്ഥാൻ ടീം അംഗങ്ങളെയും അഫ്ഗാനിസ്ഥാൻ താരങ്ങളെയുമാണ് ഇന്ത്യൻ സംഘം കണ്ടുമുട്ടുന്നത്.
  • അതിനിടെയിൽ പാകിസ്ഥാൻ നായകൻ ബാബർ അസമുമായി കണ്ടുമുട്ടുന്ന കോലി പാക് താരവുമായി അൽപം നേരം സംസാരിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം.
  • ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും
  • ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും
Asia Cup 2022 : ആദ്യം കൈ കൊടുക്കാം...! ഏഷ്യ കപ്പ് പോരാട്ടത്തിനുള്ള പരിശീലനം ആരംഭിച്ച് ഇന്ത്യ; തിരിച്ചടിയായി ദ്രാവിഡിന്റെ കോവിഡ്

ദുബായ് : ഏഷ്യ കപ്പ് 2022നുള്ള ഇന്ത്യൻ ടീമിന്റെ പരിശീലനം ആരംഭിച്ചു. ദുബായി പരിശീലനത്തിനിറങ്ങുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, സൂര്യകുമാർ യാദവ്, യുസ്വേന്ദ്ര ചഹൽ എന്നിവർ അടങ്ങുന്ന വീഡിയോ ബിസിസിഐ പങ്കുവക്കുകയും ചെയ്തു. പരിശീലനത്തിനിടെ എതിർ ടീം താരങ്ങളെ കണ്ട് പരസ്പരം കൈ കൊടുക്കകയും സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ അടക്കമാണ് ബിസിസിഐ പങ്കുവച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യമേറ്റുമുട്ടുന്ന പാകിസ്ഥാൻ ടീം അംഗങ്ങളെയും അഫ്ഗാനിസ്ഥാൻ താരങ്ങളെയുമാണ് ഇന്ത്യൻ സംഘം കണ്ടുമുട്ടുന്നത്. അതിനിടെയിൽ പാകിസ്ഥാൻ നായകൻ ബാബർ അസമുമായി കണ്ടുമുട്ടുന്ന കോലി പാക് താരവുമായി അൽപം നേരം സംസാരിക്കുന്നതും കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം. കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റനും ചഹലും പാണ്ഡ്യയും അഫ്ഗാൻ താരങ്ങളുടെ സൗഹൃദം പങ്കിടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അഫ്ഗാനിസ്ഥാന്റെ സൂപ്പർ താരങ്ങളായ റാഷീദ് ഖാനിനോടൊപ്പവും മുഹമ്മദ് നാബിക്കൊപ്പമാണ് ഇന്ത്യൻ സംഘം സൗഹൃദം പുതുക്കുന്നത്. 

ALSO READ : "മലയാളിയായതിൽ അഭിമാനം....എല്ലാവരും ചേട്ടാ..ചേട്ടാ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം" ടീമിലെ സാന്നിധ്യം ഉറപ്പിക്കാൻ സഞ്ജു സാംസൺ

അതേസമയം കോവിഡ് ബാധിച്ച മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് പകരം മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണനാണ് ഇന്ത്യയുടെ കോച്ച്. ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തിൽ ഇന്ത്യൻ പരിശീലനം നൽകിയത് ലക്ഷ്മണനായിരുന്നു. കോവിഡ് ഭേദമായതിന് ശേഷം ദ്രാവിഡ് ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഓഗസ്റ്റ് 27ന് ശ്രീലങ്ക അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ഏഷ്യ കപ്പിന് തുടക്കം കുറിക്കുക. ഏവരും കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാൻ മത്സരം ഓഗസ്റ്റ് 28ന് നടക്കും. യുഎഇയിൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ്, ഷാർജാ സ്റ്റേഡിയങ്ങളിൽ വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ദുബായ് അന്തരാഷ്ട്ര സ്റ്റേഡിയം ഇന്ത്യ പാക് മത്സരത്തിന് വേദിയാകും. സെപ്റ്റംബർ 11ന് ഫൈനൽ സംഘടിപ്പിക്കും. 

ALSO READ : Chahal-Dhanasree : ക്രിക്കറ്റ് താരം ചഹലും ഇൻഫ്ലുവൻസർ ധനശ്രീയും തമ്മിൽ വേർപിരിയുന്നു? വാർത്തകളോട് പ്രതികരിച്ച് ധനശ്രീ

ഗ്രൂപ്പ് എ യിൽ ഇന്ത്യക്കും പാകിസ്ഥാനും പുറമെ യോഗ്യത നേടുന്ന മറ്റൊരു ടീമും പങ്കെടുക്കും. ശ്രീലങ്കയ്ക്കും അഫ്ഗാനും പുറമെ ബംഗ്ലാദേശാണ് ഗ്രൂപ്പ് ബിയിലുള്ള ടീമുകൾ. ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന ടീം സൂപ്പർ ഫോറിലേക്ക് പ്രവേശിക്കും. സൂപ്പർ 4 ൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മലാണ് സെപ്റ്റംബർ 11ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ദുബായ് വെച്ചാണ് ഫൈനൽ സംഘടിപ്പിക്കുക.

ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സംഘം

രോഹിത് ശർമ, കെ.എൽ രാഹുൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, യുസ്വേന്ദ്ര ചഹൽ, ആർ. ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ എന്നിവരാണ് പ്രധാന ടീമിലുള്ളത്. കൂടാതെ ശ്രയസ് ഐയ്യർ, അക്സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ സ്റ്റാൻഡിബൈ താരങ്ങളായി ടീമിൽ നിലനിർത്തിട്ടുണ്ട്.

ALSO READ : ആകെ ഉള്ളത് ബിസിസിഐയുടെ പെൻഷൻ; സച്ചിന് എല്ലാം അറിയാം; തന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് വിനോദ് കാംബ്ലി

2020തിൽ സംഘടിപ്പിക്കാനായിരുന്നു ഏഷ്യ കപ്പ് ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡും ആദ്യ ലോക്ണിനെ തുടർന്ന ടൂർണമെന്റ് അടുത്ത വർഷത്തേക്ക് മാറ്റിവക്കുകയായിരുന്നു. എന്നാൽ 2021ൽ ശ്രീലങ്കയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്ന ടൂർണമെന്റ് ഇതേ കാരണത്താൽ 2022ലേക്ക് മാറ്റിവെക്കാൻ എസിസി തീരുമാനിക്കുകയായിരുന്നു. തുടർന്ന് ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീ അസ്തിരത്വം നിൽക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ വേദി യുഎഇലേക്ക് മാറ്റുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News