ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് കോവിഡ് മുക്തനായി. കോവിഡ് നെഗറ്റീവായതോടെ ദ്രാവിഡ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സംഘത്തിനൊപ്പം ചേര്‍ന്നു. താത്കാലിക പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പം ദുബായിലേക്ക് പോയ വിവിഎസ് ലക്ഷ്മണ്‍ തിരികെ ബെംഗളൂരുവിലേക്ക് എത്തി. ദ്രാവിഡ് ടീമിനൊപ്പം ചേര്‍ന്നതോടെയാണ് ഇത്.
പാകിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് ദ്രാവിഡിന് ടീമിനൊപ്പം ചേരാനായത് ഇന്ത്യക്ക് ഗുണം ചെയ്യും. വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യ എ ടിമിന്റെ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ മേല്‍നോട്ടം വഹിക്കും. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ സംഘം യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുന്‍പായാണ് ഓഗസ്റ്റ് 23ന് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. ചെറിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണ് ദ്രാവിഡിനുള്ളതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായും അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...