കാൻഡി : പാകിസ്താൻ ബോളിങ് ആക്രമണത്തിൽ പതറി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസിന് പുറത്തായി. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെയും ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ പ്രതിരോധിക്കാവുന്ന സ്കോർ നേടിയത്. പാകിസ്താനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റ് നേടി. ഇടയ്ക്ക് രണ്ട് തവണ രസംകൊല്ലിയായി മഴയെത്തിയെങ്കിലും ഓവർ വെട്ടിചുരുക്കാതെയാണ് ഇന്ത്യയുടെ ഇന്നിങ്സ് പൂർത്തിയാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് തകർച്ചയോടെയാണ് ആരംഭിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ നാല് മുൻനിര ബാറ്റർമാർ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവനകൾ ഒന്നും നൽകാതെയാണ് പുറത്തായത്. പാകിസ്താൻ പേസ് നിരയുടെ മുന്നിൽ പതറി പോകുകയായിരുന്നു രോഹിത്തും സംഘവും. തുടർന്ന് ഇഷാൻ കിഷനും പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു.


ALSO READ : India vs Pakistan : ഇന്ത്യ-പാകിസ്താൻ ഏഷ്യ കപ്പ് മത്സരം; എപ്പോൾ, എവിടെ ലൈവായി കാണാം?


ഇഷാനും പാണ്ഡ്യയും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസെടുത്താണ് പുറത്തായത്. 90 പന്തിൽ 87 റൺസെടുത്ത ഹാർദികാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അതേസമയം ഇരുവരുടെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയും ബാറ്റിങ് വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തി. വാലറ്റത്താരങ്ങൾ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഇന്നിങ്സ് ഒരു ഓവർ ബാക്കി നിൽക്കെ അവസാനിച്ചു.


നാല് വിക്കറ്റെടുത്ത ഷഹീൻ അഫ്രീദിയാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. രോഹിത്തിന്റെയും വിരാട് കോലിയുടെ ഉൾപ്പെടെയുള്ള നിർണായക വിക്കറ്റുകളാണ് അഫ്രീദി തെറിപ്പിച്ചത്. അഫ്രീദിക്ക് പുറമെ നസീം ഷായും ഹാരിസ് റൌഫും മൂന്ന് വിക്കറ്റുകൾ വീതം നേടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.