ഏഷ്യ കപ്പ് 2023 സൂപ്പർ പോരാട്ടമായ ഇന്ത്യ പാകിസ്താൻ മത്സരം അൽപസമയത്തിനകം ആരംഭിക്കും. റെക്കോർഡ് കാണികൾ പ്രതീക്ഷിക്കുന്ന പോരാട്ടം ശ്രീലങ്കയിലെ കാൻഡിയിൽ വെച്ചാണ് നടക്കുക. കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ടി20 ടൂർണമെന്റിൽ പാകിസ്താനോട് സൂപ്പർ നേരിട്ട തോൽവിക്ക് മറുപടി നൽകാനാണ് ഇന്ത്യ ഇന്നിറങ്ങുക.
എപ്പോഴാണ് ഇന്ത്യ-പാകിസ്താൻ മത്സരം?
ഗ്രൂപ്പ് എ ടീമുകളായ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടക ഇന്ന് ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ്. 2.30ന് ടോസ് ഇടും
മത്സരം എവിടെ വെച്ച്?
ശ്രീലങ്കയിലെ കാൻഡി പല്ലേകെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ചാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുക
ALSO READ : Asia Cup 2023 : 100% ഫിറ്റ് അല്ലേ? പാകിസ്ഥാനെതിരെ ഉൾപ്പെടെ ആദ്യ രണ്ട് മത്സരങ്ങളിൽ കെ.എൽ രാഹുൽ കളിക്കില്ല
ഇന്ത്യ-പാകിസ്തൻ മത്സരം എവിടെ കാണാം?
സ്റ്റാർ നെറ്റ്വർക്കിന് ഇന്ത്യയിൽ ഏഷ്യ കപ്പ് ടൂർണമെന്റിന്റെ സംപ്രേഷണവകാശം. സ്റ്റാർ സ്പോർട്സ് ചാനലുകളിലൂടെയാണ് ടെലിവിഷൻ സംപ്രേഷണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡിജിറ്റൽ (ഓൺലൈൻ) സംപ്രേഷണവും നടത്തും
ഇന്ത്യ, പകിസ്താൻ സ്ക്വാഡ്
ഇന്ത്യ - രോഹിത് ശർമ, വിരാട് കോലി, ശ്രെയസ് അയ്യർ, കെ.എൽ രാഹുൽ, ശുഭ്മാൻ ഗിൽ, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവിന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ കൃഷണ, സഞ്ജു സഞ്ജു സാംസൺ (റിസർവ്)
പാകിസ്താൻ - ബാബർ അസം, അബ്ദുള്ള ഷഫീഖ്, ഫഖർ സമാൻ, ഇമാം-ഉൾ-ഹഖ്, സൽമാൻ അലി അഘാ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹാരിസ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഉസ്മാ മിർ, ഫഹീം അഷറഫ്, ഹാരിസ് റൌഫ്, മുഹമ്മദ് വാസിം ജൂനിയർ, നസീം ഷാ, ഷഹീൻ അഫ്രീദി, സൌദ് ഷക്കീൽ, തയ്യിബ് താഹിർ (റിസർവ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...